കുറ്റിയാട്ടൂരില്‍ മാരകായുധങ്ങള്‍ പിടികൂടിയ സംഭവം: അറസ്റ്റിലായ അഞ്ചു പേരെ റിമാന്‍ഡു ചെയ്തു
മയ്യില്‍: കുറ്റിയാട്ടൂര്‍മുക്കില്‍ മാരകായുധങ്ങള്‍ പിടികൂടിയ സംഭവത്തില്‍ പ്രതികളായ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയും രണ്ടു സി.പി.എം പ്രവര്‍ത്തകരെയും റിമാന്‍ഡുചെയ്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കാഞ്ഞിരോട് പുറവൂര്‍ സ്വദേശി മുതാംസ് മഹലിലെ നവാസ്(28), മയ്യില്‍ പാലത്തുംകര സ്വദേശി ദാറുസലാം മന്‍സിലിലെ പി.കെ ശുഹൈബ്(25), മുണ്ടേരി പടന്നോട്ട് മൊട്ട സ്വദേശി ഫാത്തിമാമന്‍സിലിലെ പി.വി അബ്ദുല്‍ റൗഫ്(28), സി.പി.എം പ്രവര്‍ത്തകരായ വില്ലേജ്മുക്ക് കടോളി സ്വദേശി പി സുജിത്ത് എന്ന ഉണ്ണീശന്‍(25), മാണിയൂര്‍ സ്വദേശി രൂപേഷ്(21) എന്നിവരെയാണ് കോടതി റിമാന്‍ഡിനയച്ചത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് ഇവരെ മാരാകായുധങ്ങളുമായി പൊലിസ് പിടികൂടിയത്. ഇരുവിഭാഗവും തമ്മില്‍ സ്ഥലത്ത് സംഘര്‍ഷം നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു മയ്യില്‍ പൊലിസെത്തിയത്. പൊലിസിനെ കണ്ട് ഇവര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ഏഴുപേരില്‍ അഞ്ചുപേരെ പൊലിസ് പിടികൂടി. രക്ഷപ്പെട്ട എസ്.ഡി. പി.ഐ പ്രവര്‍ത്തകന്‍ ഷജില്‍, സി.പി.എം പ്രവര്‍ത്തകന്‍ പ്രജില്‍ എന്നിവര്‍ക്കെതിരേയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.
അറസ്റ്റിലായവരില്‍ നിന്ന് രണ്ട് കൊടുവാള്‍, ഓരോ ഉറവാള്‍, സ്റ്റീല്‍വാള്‍, കഠാര, ഇരുമ്പ് പൈപ്, ഇരുമ്പ് പട്ട, ചൈന്‍ എന്നിവയാണ് പിടികൂടിയത്. എസ്.ഐ എന്‍.വി രാജന്‍, സിവില്‍ ഓഫിസര്‍മാരായ സാബു, സാലിഹ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."