നമ്മുടെ കാര്‍ഷിക മേഖലയുടെ അവസ്ഥ
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് കാര്‍ഷിക മേഖല. ജനസംഖ്യയുടെ പാതിയിലേറെ വരുന്ന ആളുകളുടെ മുഖ്യവരുമാനമാര്‍ഗം ഇന്നും കൃഷിതന്നെയാണ്. കാര്‍ഷിക മന്ത്രാലയത്തിന്റെ 2012-2013 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ 14 ശതമാനത്തോളം കാര്‍ഷിക മേഖലയുടെ സംഭാവനയാണ്. കൂടാതെ കയറ്റുമതി ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങളില്‍ 11 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നാണ്. ഇതിനെല്ലാം ഉപരി ഇന്ത്യയിലെ ഒരു പാരമ്പര്യ കര്‍ഷകനെ സംബന്ധിച്ചിടത്തോളം കൃഷി എന്നത് ഒരു തൊഴില്‍ മാത്രമല്ല മറിച്ചു ജീവിത ശൈലിയും സംസ്‌കാരവുമാണ്.
എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, കാലാകാലങ്ങളായി ഏറ്റവും അവഗണിക്കപ്പെട്ടിട്ടുള്ള ഒരു മേഖലയും ഇതു തന്നെ. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ കാര്‍ഷിക മേഖലയുടെ സംഭാവന 1990-91 ല്‍ 30 ശതമാനത്തില്‍ നിന്നും 2012-13 ല്‍ 14 ശതമാനമായി കുറഞ്ഞിരിക്കുന്നു എന്ന സര്‍ക്കാരിന്റെ കണക്കുതന്നെ ഇതിനു തെളിവാണ്.
ജനസംഖ്യയില്‍ ലോകത്തില്‍ രണ്ടാമത്തെ രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യ നിര്‍മാര്‍ജനം എന്നത് ഏറ്റവും വലിയ വെല്ലുവിളിയായി ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നു. 2013-ല്‍ ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോകത്തിലെ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന മൂന്നില്‍ ഒരു ഭാഗം ജനങ്ങള്‍ ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ സത്യം നാം കേട്ടതാണ്.
കാര്യമായ സാമ്പത്തിക പുരോഗതി ഉണ്ടായിട്ടും ലോകത്തിലെ മൊത്തം പട്ടിണിപ്പാവങ്ങളില്‍ 25 ശതമാനവും ഇന്ത്യയിലാണ് എന്ന് യു.എന്‍ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഒരു കാര്യം വ്യക്തമാണ്. കാര്‍ഷിക മേഖലയിലെ നൂതനവും ശക്തവും സുസ്ഥിരവുമായ മുന്നേറ്റം കൊണ്ട് മാത്രമേ ഈ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കര കയറ്റാനാകൂ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നിരന്തരമായി തഴയപ്പെട്ട കാര്‍ഷിക മേഖലയെ ജീവന്‍ വയ്പ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ആശാവഹം തന്നെയാണെങ്കിലും അത് അത്ര എളുപ്പമല്ല.
അടുത്തകാലത്തായി ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നെല്‍കര്‍ഷകര്‍ 'ക്രോപ് ഹോളിഡെ' പ്രഖ്യാപിച്ചു ലോക ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. കൊയ്ത്തു കഴിഞ്ഞു പാടത്ത് അടുക്കിവച്ച കറ്റകള്‍, സര്‍ക്കാരിന്റെ അനാസ്ഥ കാരണം സംഭരിക്കാന്‍ ഇടമില്ലാതെ മഴയില്‍ കുതിര്‍ന്നു നശിച്ചുപോയ അവസ്ഥ കണ്ടു കര്‍ഷകര്‍ ഇനി തങ്ങള്‍ കൃഷി ചെയ്യില്ലെ ന്ന് പ്രഖ്യാപിച്ച സമരമായിരുന്നു അത്.
കൃത്യമായ സംഭരണത്തിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ട് ടണ്‍ കണക്കിന് ധാന്യങ്ങള്‍ എല്ലാവര്‍ഷവും നശിച്ചുപോകുന്നു എന്നത് പട്ടിണി മരണം അപൂര്‍വമല്ലാത്ത ഇന്ത്യയെ പോലൊരു രാജ്യത്ത് ക്രൂരമായ വിരോധാഭാസം തന്നെയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് സുപ്രിം കോടതി സര്‍ക്കാരിന്റെ അനാസ്ഥയെ നിശിതമായിത്തന്നെ വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് ഈയിടെ പാസാക്കിയ ഭക്ഷ്യ സുരക്ഷാ നിയമം രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ക്ക് മൂന്നു നേരവും ഭക്ഷണം ഉറപ്പാക്കുന്ന ചരിത്ര പ്രധാനമായ ഒരു നീക്കമായി ലോകമെമ്പാടും വാഴ്ത്തപ്പെട്ടു.
യു.പി.എ സര്‍ക്കാരിന്റെ ഈ സ്വപ്ന പദ്ധതി പ്രകാരം 67 ശതമാനം വരുന്ന രാജ്യത്തെ 1.2 ബില്ല്യണ്‍ ജനതയക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കപ്പെടും. സാധാരണക്കാര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ പദ്ധതിക്കായി 61,002.3 ലക്ഷം ടണ്‍ ധാന്യം ഒരു വര്‍ഷം ആവശ്യമായി വരും. ഇതിനായി വരുന്ന ചിലവ് 1,24,724 കോടി രൂപയാണ്. മാത്രവുമല്ല, ഇതിലേക്കായി കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടിയും വരും.
അതുകൊണ്ട് തന്നെ ഈ സ്വപ്ന പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് ആശങ്കകള്‍ ബാക്കിയായി. വിമര്‍ശകര്‍ മുന്നോട്ടു വയ്ക്കുന്ന ചോദ്യം ഇത്രയധികം ധാന്യ ശേഖരം ഓരോ വര്‍ഷവും കണ്ടെത്താന്‍ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് സാധ്യമാകുമോ എന്നായിരുന്നു.
എന്താണ് ഭക്ഷ്യസുരക്ഷ?
ഭക്ഷ്യസുരക്ഷയെന്നാല്‍ വിശപ്പടക്കാന്‍ വേണ്ടി പോഷകമൂല്യം കുറഞ്ഞ ഏതെങ്കിലും ഭക്ഷ്യ ധാന്യങ്ങള്‍ ലഭ്യമാക്കുക എന്നാണോ? യഥാര്‍ഥ ഭക്ഷ്യസുരക്ഷ എന്നാല്‍ സുരക്ഷിതമായ, ആരോഗ്യം പ്രദാനം ചെയ്യുന്ന നല്ല ഭക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ്. ജൈവകൃഷിയിലൂടെ ലഭിക്കുന്ന ഉല്‍പന്നങ്ങളിലെ ഘനലോഹങ്ങള്‍ പഠനവിഷയമാക്കി അവയുടെ ലഭ്യത ഉല്‍ഭവസ്ഥാനത്തുനിന്നു തന്നെ ഇല്ലാതാക്കണം.
രാജ്യം ഭക്ഷ്യസുരക്ഷ കൈവരിക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മാലിന്യ വിമുക്തമായതും പോഷക ഗുണങ്ങള്‍ വേണ്ടത്ര അളവില്‍ ഉള്ളതുമായ നല്ല ഭക്ഷണം രാജ്യത്തെ ഓരോ പൗരനും ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.
കാര്‍ഷിക വിളകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ വന്‍തോതില്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് നമ്മുടെ കാര്‍ഷിക നയങ്ങള്‍ ഇത് വരെയും രൂപപ്പെടുത്തിയിട്ടുള്ളതെന്നു പറയാതെ വയ്യ. കേരളത്തില്‍ ജൈവനയം പ്രഖ്യാപിച്ചിട്ട് 2016ല്‍ രണ്ടു വര്‍ഷം കഴിഞ്ഞു. മോഡല്‍ ജില്ലയായ കാസര്‍കോടും ഇടുക്കിയിലുമായി വിളരക്ഷയ്ക്കായി കീടനാശിനികള്‍ വര്‍ധിച്ച തോതില്‍ ഉപയോഗിക്കുകയാണ്. ഇടുക്കിയിലെ കര്‍ഷകരില്‍ നല്ലൊരു മാറ്റം വരുത്താന്‍ ഹോമിയോ അഗ്രോകെയറിനാകും.
ലോകമൊട്ടാകെ വാഴ്ത്തപ്പെട്ട ഗ്രീന്‍ റെവലൂഷന്‍ അഥവാ ഹരിത വിപ്ലവം ഇന്ത്യന്‍ ജനതയെ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ ഒരു പരിധി വരെ സ്വയം പര്യാപ്തമാക്കുവാന്‍ സഹായിച്ചുവെന്ന വാദം ശരിവയ്ക്കുമ്പോള്‍ തന്നെ അത് മണ്ണിനും മനുഷ്യനും പ്രകൃതിക്കും വരുത്തിയ കേടുപാടുകള്‍ കുറച്ചൊന്നുമല്ല എന്ന് നാം ഓര്‍ക്കേണം. അതിന്റെ ദുരന്തഫലങ്ങള്‍ നമ്മള്‍ ഇന്ന് കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുകയാണ്. അമിതമായ രാസവളപ്രയോഗം മണ്ണിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും, ജൈവ വൈവിധ്യം ഇല്ലാതാക്കുകയും വിവിധ തരം ജീവ ജാലങ്ങളുടെ വംശനാശത്തിനു തന്നെ കാരണമാവുകയും ചെയ്തു എന്നു മാത്രമല്ല അത്യധികം പ്രതിരോധ ശേഷിയുള്ള കീടങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. ഇത് വളരെ ഗൗരവകരമായ ഒരു കാര്യം തന്നെയാണ്.
ഹരിത വിപ്ലവത്തിന് ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാസകീടനാശിനികളും വളങ്ങളും ഉപയോഗിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യയില്‍ പല കാലങ്ങളായി ഉപയോഗിച്ച് വന്നിട്ടുള്ള ഡി.ഡി.ടി പോലുള്ള കീടനാശിനികള്‍ കാല ക്രമത്തില്‍ പല തരം ആരോഗ്യ പാരിസ്ഥിതക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ഒടുവില്‍ കാര്‍ഷിക വൃത്തികള്‍ക്കായി ഉപയോഗിക്കുന്നതില്‍നിന്ന് നിരോധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മാരകമായ, ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമായ എന്‍ഡോസള്‍ഫാന്‍ പോലെയുള്ള കീടനാശിനികള്‍ വിവിധ പേരുകളില്‍ ഇന്നും കാര്‍ഷിക മേഖലയില്‍ ഉപയോഗത്തില്‍ ഉണ്ട്.
2010-11 ലെ യൂനിയന്‍ ബജറ്റില്‍ വിഭാവനം ചെയ്തതനുസരിച്ച്, വര്‍ധിച്ചുവരുന്ന ഭക്ഷ്യ ധാന്യങ്ങളുടെ ആവശ്യം പരിഹരിക്കാന്‍ നടപ്പിലാക്കിവരുന്ന പല പദ്ധതികളില്‍ ഒന്നാണ് കിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്ന ആൃശിഴശിഴ ഏൃലലി ഞല്ീഹൗശേീി ശി ഋമേെലൃി കിറശമ' (ആഏഞഋക) എന്ന ഒരു പദ്ധതി. പേര്‌കൊണ്ട് അര്‍ഥമാക്കുന്നത് പോലെ തന്നെ ആ മേഖലയില്‍ മറ്റൊരു ഹരിത വിപ്ലവത്തിനാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ജൈവ വൈവിധ്യവും, ഫലഭൂയിഷ്ഠമായ മണ്ണും, മേന്മയേറിയ ഭൂഗര്‍ഭജലവും, ഈമേഖലയുടെ പ്രത്യേകതയാണ്. ഹരിത വിപ്ലവം ആഹ്വാനം ചെയ്തത് വഴി ഈ ഭൂമി രാസവളങ്ങളുടെയും കീടനാശിനുകളുടെയും അമിതമായ പ്രയോഗം നിമിത്തം വിഷലിപ്തമായതും ഗുണം നഷ്ടപ്പെട്ടതുമായ തരിശുമണ്ണായി തീരുന്ന ദുരവസ്ഥ തീര്‍ച്ചയായും നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇത് ഒരു ജനതയെ സംബന്ധിച്ചിടത്തോളം സുസ്ഥിരമായ, ആരോഗ്യപരമായ ഒരു മാതൃകയാണോ എന്നു നാം കാര്യമായിത്തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. കാന്‍സര്‍ വണ്ടി (ട്രെയിന്‍ സര്‍വിസുണ്ടായതുപോലെ) കിഡ്‌നി, കരള്‍, തലച്ചോര്‍ വണ്ടികള്‍ വേണ്ടിവരും കൂട്ടത്തില്‍ ലേഡീസ് ഓണ്‍ലിയും.
എടുത്തു പറയേണ്ട വേറൊരു കാര്യം മുകളില്‍ പ്രതിപാദിച്ച ജനിതകമാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷയെക്കുറിച്ചാണ്. ഇവ ഉണ്ടാക്കുന്ന ശാരീരിക മാനസിക സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് പല ശാസ്ത്രജ്ഞന്മാരും പഠനങ്ങളും താക്കീത് നല്‍കുന്നുണ്ട്.
അത് പോലെതന്നെ, ഘനലോഹങ്ങള്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ശരീരത്തിലെത്തുന്നത് മൂലമുള്ള ദോഷ ഫലങ്ങളും നാം കണ്ടു കഴിഞ്ഞു. ഈയൊരവസരത്തില്‍, യഥാര്‍ഥ ഭക്ഷ്യ സുരക്ഷ എന്താണെന്നും, അത് കൈവരിക്കാനുള്ള നവീന മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നും ഉള്ള ചോദ്യങ്ങള്‍ക്ക് ഇന്ന് പ്രസക്തി ഏറെയാണ്.
ഈ ഘട്ടത്തിലാണ് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത, പ്രകൃതിക്ക് യാതൊരു വിധ കേടുപാടുകളും വരുത്താത്ത റെസിഡ്യൂ ഫ്രീ ആയിട്ടുള്ള ഹോമിയോപ്പതിമരുന്നുകളുടെ പ്രാധാന്യം ലോകം മനസ്സിലാക്കേണ്ടത്. അനവധി ഗവേഷണസ്ഥാപനങ്ങള്‍ ഹോമിയോപ്പതി മരുന്നുകളുടെ ഗുണമേന്മ സസ്യങ്ങളിലും മൃഗങ്ങളിലും നല്‍കി ഗുണം കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."