ഗെയ്ല്‍: കേസുകള്‍ പിന്‍വലിക്കണമെന്ന് വി.ടി. ബല്‍റാം
ആനക്കര: ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരേ സമരം ചെയ്യുന്ന ജനങ്ങള്‍ക്കെതിരായ പൊലിസ് ലാത്തിച്ചാര്‍ജ് അന്വേഷിക്കണമെന്നും നാട്ടുകാര്‍ക്കെതിരായി എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും വി. ടി. ബല്‍റാം എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. വീടുകള്‍ കയറി സ്ത്രീകളടക്കമുള്ളവരെ കയ്യേറ്റം ചെയ്ത പൊലിസ് നടപടിയില്‍ വി.ടി. ബല്‍റാം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
നിരപരാധികളെ പൊലിസ് കേസില്‍ കുടുക്കിയെന്നും അകാരണമായി പിടിച്ചെടുത്ത വാഹനങ്ങള്‍ പൂര്‍ണമായി വിട്ടുനല്‍കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. പ്രദേശവാസികളെ വിശ്വാസത്തിലെടുത്ത് മാത്രമേ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാവൂ എന്നും സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
എന്നാല്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലിസിനെ പൂര്‍ണമായും ന്യായീകരിച്ചു. എസ്.ഡി.പി. ഐക്കാരായ ആളുകളാണ് സമരത്തിലെന്നും അവര്‍ സ്ഥിരം വികസന വിരോധികളാണെന്നും അദ്ദേഹം പറഞ്ഞു.
ഗെയ്ല്‍ കമ്പനിക്ക് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവുണ്ടെന്നും പദ്ധതിയോട് ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ പൊലിസ് അവരുടെ പണിനോക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്നും വി.ടി. ബല്‍റാം എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."