ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ ജൂണ്‍ അഞ്ച് മുതല്‍ 12 വരെ
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ അഞ്ച് മുതല്‍ 12 വരെ നടക്കും. രാവിലെ 9.30നും ഉച്ചക്ക് രണ്ടിനുമായിരിക്കും പരീക്ഷ.
പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേകാല്‍ മണിക്കൂറും പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേമുക്കാല്‍ മണിക്കൂറുമാണ് സമയം.
മ്യൂസിക്കിന് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ ഒന്നേമുക്കാല്‍ മണിക്കൂറായിരിക്കും സമയം. രണ്ടാം വര്‍ഷ തിയറി പേപ്പറുകള്‍ക്ക് മാത്രമെ സേ പരീക്ഷകള്‍ ഉണ്ടായിരിക്കുകയുള്ളു. സേ, ഇംപ്രൂവ്‌മെന്‍ന്റ് പരീക്ഷകള്‍ക്ക് നിശ്ചിത ഫീസ് ഈടാക്കി അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 16നാണ്. വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ സെന്ററുകളിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. 16ന് ശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. സേ പരീക്ഷയ്ക്ക് പേപ്പറൊന്നിന് 150 രൂപയാണ് ഫീസ്. ഇതിനു പുറമേ സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടയ്ക്കണം. വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ തിയറി പരീക്ഷ മാത്രം എഴുതിയാല്‍ മതി. അവര്‍ക്ക് നേരത്തെ ലഭിച്ച നിരന്തരമൂല്യ നിര്‍ണയ സ്‌കോറും പ്രായോഗിക പരീക്ഷയുടെ സ്‌കോറും ഒന്നാം വര്‍ഷ തിയറി പരീക്ഷയുടെ സ്‌കോറും പരിഗണിക്കപ്പെടും.
നേരത്തെ പ്രയോഗിക പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ ഈ പരീക്ഷയ്ക്ക് ഹാജരാകണം. പ്രായോഗിക പരീക്ഷ ഈ മാസം 28, 29 തീയതികളില്‍ ഒരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രത്തില്‍ വച്ച് നടത്തും. പ്രായോഗിക പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന് 25 രൂപ അധിക ഫീസായി നല്‍കണം. വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകേണ്ട സെന്ററുകള്‍ സ്‌കൂളില്‍ നിന്നും അന്വേഷിച്ചറിയേണ്ടതും പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന സ്‌കൂളുകളില്‍ നിന്നും പ്രവേശന ടിക്കറ്റ് കൈപ്പറ്റേണ്ടതുമാണ്. അപേക്ഷാ ഫോമും മറ്റു വിവരങ്ങളും സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്. അപേക്ഷകല്‍ ഡയറക്റ്ററേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല.
ഓള്‍ഡ് സിലബസില്‍ പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവര്‍ ആ വിഷയത്തിനു മാത്രം സേ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 2016 മാര്‍ച്ചില്‍ ആദ്യമായി പരീക്ഷയെഴുതിയ റഗുലര്‍ വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരു വിഷയത്തിനു മാത്രം തങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി സേ പരീക്ഷയോടൊപ്പം ഇംപ്രൂവ് ചെയ്യുന്നതിന് അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."