മാഹിയില്‍ സമാധാനത്തിന് ഉഭയകക്ഷി തീരുമാനം
കണ്ണൂര്‍: മാഹിയിലും പരിസര പ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച ഉഭയകക്ഷി സമാധാന ചര്‍ച്ചയില്‍ തീരുമാനം. പള്ളൂരിലും ന്യൂമാഹിയിലും നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം, ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അക്രമം പടരാതിരിക്കാന്‍ താഴെത്തട്ടില്‍ കര്‍ശന നിര്‍ദേശം നല്‍കുമെന്ന് ഇരുപാര്‍ട്ടി നേതാക്കളും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ ക്യാംപ് ഓഫിസില്‍ വിളിച്ച സമാധാന യോഗത്തില്‍ ഉറപ്പുനല്‍കി. മാഹിയില്‍ നടന്ന അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരുപാര്‍ട്ടികളുടെ ഭാഗത്തുനിന്നും ശ്രമമുണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടികള്‍ക്കുണ്ടായ വീഴ്ചകള്‍ പരിശോധിക്കും. അക്രമം തടയാന്‍ പൊലിസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം യോഗത്തെ അറിയിച്ചു. കലക്ടറുടെ ചേബറിലാണു യോഗം വിളിച്ചതെങ്കിലും പിന്നീട് കലക്ടറുടെ ക്യാംപ് ഓഫിസിലേക്കു മാറ്റിയ യോഗം ഒന്നരമണിക്കൂര്‍ നീണ്ടു. സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകവും തുടര്‍ന്നുണ്ടായ അക്രമവും കേന്ദ്രഭരണ പ്രദേശമായ മാഹിയിലാണെങ്കിലും അവിടത്തെ പാര്‍ട്ടി ഘടകങ്ങള്‍ കണ്ണൂര്‍ ജില്ലക്കു കീഴിലായതിനാലാണു കലക്ടര്‍ സമാധാനയോഗം വിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."