ഇഫ്താര്‍ സംഗമങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുക: ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം: വിശുദ്ധിയുടെ മാസമായ റമദാനില്‍ വിശ്വാസികള്‍ നടത്തുന്ന ഇഫ്താര്‍ സംഗമങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
മതപരമായി ഏറെ പ്രാധാന്യമുളള ശുചിത്വത്തിന്റെ മഹത്വവും ആവശ്യകതയും വിശ്വാസികളെ കൂടുതല്‍ ബോധ്യപ്പെടുത്താന്‍ മഹല്ല് തലങ്ങളില്‍ ഖത്വീബുമാര്‍ പ്രത്യേക ഉല്‍ബോധനം നടത്തണം. പരിസര ശുചിത്വം, പ്ലാസ്റ്റിക് വിമുക്ത പരിസരം എന്നിവക്ക് ഓരോ പൊതു ചടങ്ങിലും പ്രത്യേകിച്ച് റമദാനിലും ചെറിയ പെരുന്നാളിലും നടക്കുന്ന പരിപാടികളില്‍ വിശ്വാസികള്‍ പ്രാമുഖ്യം നല്‍കണം.
നമ്മുടെയും വരും തലമുറയുടെയും ആരോഗ്യകരമായ നിലനില്‍പ്പിന് ഇത് അനിവാര്യമാണ്. പള്ളികളില്‍ സ്ഥിരം നോമ്പുതുറ പരിപാടികള്‍ക്ക് ഡിസ്‌പോസിബിള്‍ ഗ്ലാസ് ,പ്ലേറ്റ് എന്നിവ ഒഴിവാക്കി സ്ഥിരം സംവിധാനം ഒരുക്കുക, അവശിഷ്ടങ്ങളും പാഴ് വസ്തുക്കളും സംസ്‌കരിക്കണം.
സ്ഥിരം ഇഫ്താര്‍ വിരുന്നൊരുക്കുന്ന പള്ളികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആമില, വിഖായ പോലുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചിത്വം നിലനിര്‍ത്താനുളള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും. തങ്ങള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."