ജനങ്ങളെ ചിന്തിപ്പിച്ച് രാ- മായണം
ചെറുവത്തൂര്‍: നാടും നഗരവും മണ്ണും വിണ്ണും മലിനമായിക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളിലേക്ക് മാത്രം ചുരുങ്ങി ചിന്തിക്കരുതെന്ന സന്ദേശവുമായി 'രാ-മായണം' ജനശ്രദ്ധനേടുന്നു. ജില്ലാ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ആരോഗ്യ സന്ദേശ കലാജാഥയിലാണ് നാടകം അവതരിപ്പിക്കുന്നത്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വലിച്ചെറിയുമ്പോള്‍ അത് നല്‍കുന്ന മാറാരോഗങ്ങള്‍ എന്തൊക്കെയായിരിക്കും എന്നത് ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കുകയാണു നാടകം.
നാട്ടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഓടിച്ചാടി നടക്കുന്ന പരോപകാരി രാമന്‍ നായരിലൂടെയാണു നാടകം പുരോഗമിക്കുന്നത്. മാലിന്യ കൂമ്പാരങ്ങള്‍ മണ്ണിനും വെള്ളത്തിനും മനുഷ്യ ജീവനും ഭീഷണിയാകുന്ന കാഴ്ച രാമന്‍ നായരെ വേദനിപ്പിക്കുന്നു. എല്ലാം മലിനമാകുമ്പോള്‍ നിങ്ങള്‍ നിങ്ങളെപ്പറ്റി മാത്രം ചിന്തിക്കല്ലപ്പാ എന്ന രാമന്‍ നായരുടെ രോദനം നാടകം കണ്ടുനിന്നവരെപ്പോലും ചിന്തിപ്പിക്കുകയായിരുന്നു. തുരുത്തി അരങ്ങ് നാടകവേദിയാണ് നാടകം അവതരിപ്പിക്കുന്നത്. പി.വി മഹേഷ് കുമാറാണു രചന. വിജിന്‍ദാസ് കിനാത്തിലാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ശശിധരന്‍ അച്ചാംതുരുത്തി, ജനാര്‍ദനന്‍ കാരിയില്‍, മിനി, അസ്‌ന , വിനോദ് , പ്രദീപന്‍, സുനേഷ് എന്നിവര്‍ നാടകത്തില്‍ വേഷമിടുന്നു. ദിജുലാലാണ് സംഗീതം. ജാഥ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷനായി.
സഞ്ചരിക്കുന്ന ജീവിത ശൈലി രോഗ നിര്‍ണയ വാഹനം ജില്ല പഞ്ചായത്തംഗം പി.സി സുബൈദ ഫ്‌ളാഗ് ഓഫ് ചെയ്തു. വി.വി സുനിത, കെ സത്യഭാമ, ഡോ. എ. വി രാംദാസ് , ഡോ. സുനിത നന്ദന്‍, ഡോ. ജമാല്‍ അഹമ്മദ് , ഡോ. ഡി ജി രമേഷ്, ഡോ. സ്വാതി വാമന്‍ രാമന്‍, വിന്‍സന്റ് ജോണ്‍, ഡോ. ഇ മോഹനന്‍, വി സുരേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."