കക്കൂസ് മാലിന്യം തോട്ടില്‍ ഒഴുക്കുന്നതായി പരാതി
വെഞ്ഞാറമ്മൂട്: ഗോകുലം മെഡിക്കല്‍കോളജിലെ കക്കൂസ് മാലിന്യം മഴയുടെ മറവില്‍ രാത്രി പൊതുതോട്ടിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍കോളജില്‍ നിന്നും മാലിന്യങ്ങളാണ് തോട്ടിലേക്ക് ഒഴുക്കിയത്.
ആയിരക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന തോടാണിത്. ഇതിനെതിരേ പ്രതിഷേധം വ്യാപകമായി.
കക്കൂസ് മാലിന്യമടക്കമുള്ള ആശുപത്രി മാലിന്യങ്ങളാണ് കഴിഞ്ഞദിവസം തോട്ടിലേക്ക് ഒഴുക്കിവിട്ടത്. ഏറെനാളായി ഇവിടെ നിന്നുമുള്ള മാലിന്യങ്ങള്‍ ആശുപത്രിക്ക് പുറക് ഭാഗത്ത് പൈപ്പ് വഴി എത്തിച്ച് സമീപത്തെ ചിറയിലേക്ക് ഒഴുക്കിവിടുകയായിരുന്നു. ഇവിടെ നിന്നും സമീപത്തെ കൈതോട്ടിലോക്ക് ഒഴുക്കും. ഇത് തണ്ട്രാംപൊയ്ക വഴി ഒഴുകുന്ന തോട്ടിലെത്തി കോട്ടുകുന്നം ഭാഗത്തൂടെ വാമനപുരം ആറ്റിലെത്തുകയും ചെയ്യും.
ആശുപത്രിയില്‍ നിന്നുള്ള കെമിക്കലുകളും, മെഡിക്കല്‍കോളജ് വളപ്പിലെ തന്നെ വാഹനപരിപാലകേന്ദ്രത്തില്‍ നിന്നുമുള്ള ഓയിലും മറ്റുമടക്കം ഈ തോട്ടിലേക്ക് ഒഴുക്കുന്നതായുളള പരാതി ഏറെ നാളായുണ്ട്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം മഴയത്ത് കക്കൂസ്മാലിന്യമടക്കം വീണ്ടും തുറന്ന് വിട്ടത്.
മുന്‍പ് ആരോഗ്യവകുപ്പ് അധിക്യതരടക്കം വിഷയത്തില്‍ ഇടപ്പെട്ടിണ്ടുണ്ടായിരുന്നു.
പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണിയും ഉടലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് മെംബര്‍ അല്‍സജീര്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ അടിയവന്തിര പരിഹാരം കണ്ടില്ലങ്കില്‍ കടുത്ത പ്രതിഷേധത്തിന് നേത്യത്വം നല്‍കുമെന്നും അല്‍സജീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."