HOME
DETAILS
MAL
അറസ്റ്റിലായ സുഭാഷ് മാനേജരുടെ വിശ്വസ്തനായ സഹായി
backup
June 25 2016 | 01:06 AM
ചെറുവത്തൂര്‍: പിലിക്കോട് ബേങ്ക് മുക്കുപണ്ട പണയ തട്ടിപ്പില്‍ അറസ്റ്റിലായ മൂന്നാം പ്രതി സി സുഭാഷ് കേസിലെ ഒന്നാം പ്രതി ബേങ്ക് മാനേജര്‍ ശരത് ചന്ദ്രന്റെ വിശ്വസ്തനായ സഹായി. കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ നിന്ന് ആവശ്യത്തിനുസരിച്ച് മുക്കുപണ്ടങ്ങള്‍ എത്തിച്ചു നല്‍കിയത് ഇയാളാണ്. അഞ്ചു തവണകളിലായി ഒന്‍പതര ലക്ഷം രൂപയാണ് ഇയാളുടെ പേരില്‍ മുക്കുപണ്ടങ്ങള്‍ വച്ച് കൈക്കലാക്കിയിരിക്കുന്നത്. പണയപ്പെടുത്തിയതായി കണ്ടെത്തിയ ഇടപാടുകാര്‍ കഴിഞ്ഞ ദിവസം ജില്ലാ പൊലിസ് ചീഫിനെ കണ്ടിരുന്നു. ഇവരുടെ കൂട്ടത്തില്‍ സുഭാഷും ഉണ്ടായിരുന്നു. എന്നാല്‍ ശരത് ചന്ദ്രന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സുഭാഷിന്റെ അറസ്റ്റോടു കൂടി കേസില്‍ വഴിത്തിരിവ് ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."