തരിശൂഭൂമിയില്‍ വിളഞ്ഞത് നൂറുമേനി
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ തരിശായിക്കിടന്ന 100 ഹെക്ടര്‍ ഭൂമിയില്‍ പുതുതായി നെല്‍കൃഷിയിറക്കിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മിനി കെ. രാജന്‍ അറിയിച്ചു.
214 ഹെക്ടര്‍ സ്ഥലത്ത് പുതുതായി കരനെല്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. കൂടാതെ സമഗ്ര നെല്‍കൃഷിക്കായുള്ള 'കേദാരം' പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയില്‍ ലഭ്യമായ ഓരോ തരിശ് നെല്‍പ്പാടവും കൃഷിക്ക് അനുയോജ്യമാക്കി വരികയാണ്.
75 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി ചെയ്തതുള്‍പ്പടെ 4,340 ഹെക്ടര്‍ സ്ഥലത്താണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പച്ചക്കറിയുടെ നൂറുമേനി വിളയിച്ചത്. ആകെ 49,314 ടണ്‍ പച്ചക്കറി ഉല്‍പാദിപ്പിച്ചതു കൂടാതെ 5,246 ഹെക്ടര്‍ സ്ഥലത്ത് 73,632 ടണ്‍ കിഴങ്ങുവര്‍ഗങ്ങളും കൃഷി ചെയ്തു.
750 ഹെക്ടര്‍ സ്ഥലത്ത് പുതുതായി അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങു കൃഷിയും തുടങ്ങാന്‍ കഴിഞ്ഞു.
ഓണത്തിന് കര്‍ഷകരില്‍ നിന്നും ശേഖരിച്ച 97.16 ടണ്‍ പച്ചക്കറിയാണ് വിപണിയിലെത്തിച്ചത്. വിപണി വിലയില്‍ നിന്നും 10 ശതമാനം അധിക തുക നല്‍കിയാണ് കര്‍ഷകരില്‍ നിന്നും ഈ പച്ചക്കറികള്‍ ശേഖരിച്ചത്.
ഓഖി ചുഴലിക്കാറ്റില്‍ നഷ്ടപരിഹാരമായി വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 509 പേര്‍ക്ക് 1.49 കോടി രൂപ വകുപ്പ് നല്‍കി.
10,738 പേര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കര്‍ഷക ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."