അങ്കണവാടി അധ്യാപികയുടെ മരണത്തിലെ ദുരൂഹത നീക്കണം
ബദിയടുക്ക: കുംബഡാജെ മുനിയൂറിലെ അങ്കണവാടി അധ്യാപികയിരുന്ന ആയിഷയുടെ മരണത്തിന്റെ ദുരുഹത പുറത്തുകൊണ്ടുവരണമെന്നു ജനകീയ സമര സമിതി ആവശ്യപ്പെട്ടു. ആയിഷയുടെ മരണം കേരളത്തില്‍ ലഭ്യമല്ലാത്ത കീടനാശിനി ഉപയോഗിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ആയിഷ.
ആയിഷയുടെ മൊബൈല്‍ ഫോണ്‍ കൈവശം വെച്ചിട്ടും നാളിതു വരെയായി പ്രതികളെ പിടികൂടുവാനോ ഊര്‍ജ്ജിത അന്വേഷണം നടത്താനോ പൊലിസ് തയാറായിട്ടില്ലെന്ന് യോഗം ആരോപിച്ചു.
യോഗത്തില്‍ കെ ശ്യാം ഭട്ട് അധ്യക്ഷനായി. അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ കുംബഡാജെ , ഹമീദ് കെടഞ്ചി, ആനന്ദ കെ മൗവ്വാര്‍, ബി.ടി അബ്ദുല്ലക്കുഞ്ഞി, എസ് മുഹമ്മദ് ,അഷറഫ് മുക്കൂര്‍, ഹനീഫ, ബി.എം ഫാറൂഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."