ഹയര്‍സെക്കന്‍ഡറി പരീക്ഷ:ജില്ലയില്‍ 81.91 ശതമാനം വിജയം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 81.91 ശതമാനവും തൊഴിലധിഷ്ഠിത ഹയര്‍സെക്കന്ററിയില്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും 90.37 ശതമാനവും പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലും 82.12 ശതമാനവും വിജയം കൈവരിച്ചു.
ഈ വര്‍ഷം ജില്ലയിലെ എട്ട് സ്‌കൂളുകളാണ് 100മേനി വിജയം സ്വന്തമാക്കിയത്. പ്ലസ് ടു വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.33 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 83.24 ശതമാനമായിരുന്നു വിജയം.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 175 സ്‌കൂളുകളില്‍ നിന്നായി 32,852 വിദ്യാര്‍ഥികളാണ് പരിക്ഷക്ക് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പരീക്ഷ എഴുതിയ 32,570 വിദ്യാര്‍ഥികളില്‍ 26,677 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി.
1275 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എയ്ഡഡ് വിദ്യാലയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കിയ സ്‌കൂള്‍ എന്ന നേട്ടം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്വന്തമാക്കി. 94.60 ശതമാനം വിദ്യാര്‍ഥികളെ സെന്റ് മേരീസ് സ്‌കൂള്‍ ഉന്നത പഠനത്തിന് യോഗ്യരാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുല്‍ വിദ്യാര്‍ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ വിദ്യാലയവും പട്ടം സെന്റ് മേരീസാണ്, 834 പേര്‍.
ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 115 വിദ്യാര്‍ഥികളില്‍ 39 പേര്‍ വിജയിച്ചു. 33.91 ആണ് വിജയ ശതമാനം. ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ ആര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടില്ല. 3906 വിദ്യാര്‍ത്ഥികള്‍ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്തു. പരീക്ഷ എഴുതിയ 3792 വിദ്യാര്‍ഥികളില്‍ 1319 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 34.78 ആണ് വിജയ ശതമാനം. ഓപ്പണ്‍ സ്‌കൂളില്‍ രണ്ട് പേര്‍ക്ക്് മാത്രമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പരീക്ഷ എഴുതിയ 3166 വിദ്യാര്‍ഥികളില്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും 2,861 പേരും പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും 2,600 പേരും വിജയിച്ചു.
കഴിഞ്ഞ വര്‍ഷം പാര്‍ട്ട് ഒന്നിനും രണ്ടിനും 90.19 ശതമാനവും പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും 88.67 ശതമാനമായിരുന്നു വിജയ ശതമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."