HOME
DETAILS
MAL
പ്രീമെട്രിക് ഹോസ്റ്റലിലെ മുഖംമൂടി അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍
backup
March 15 2017 | 20:03 PM
കാസര്‍കോട്: വിദ്യാനഗര്‍ നെല്കളയിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ രാത്രിയില്‍ മുഖംമൂടി ധരിച്ചെത്തി എസ്.എഫ.്ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കേളുഗുഡെയിലെ സുഭാഷ് രാജ് (21), ബോവിക്കാനത്തെ നിധിന്‍കുമാര്‍ (21) എന്നിവരെയാണ് ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഹോസ്റ്റലിന് നേരെ അക്രമമുണ്ടായത്.
കാസര്‍കോട് ഗവ. കോളജിലെ എസ്.എഫ.്ഐ യൂണിറ്റ് പ്രസിഡന്റ് ഷാന്‍ സെബാസ്റ്റിയന്, പ്രവര്ത്തകന് നകുലന് എന്നിവരെ അന്വേഷിച്ചെത്തിയ ആറംഗ സംഘം ഹോസ്റ്റലിന്റെ ജനല്‍ചില്ലുകളും മറ്റും അടിച്ചു തകര്‍ത്തുവെന്നുമാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."