ഹയര്‍ സെക്കന്‍ഡറിയില്‍ ബഹുഭാഷാ പഠനം സാധ്യമാക്കണം: കെ.എ.എം.എ
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഭാഷാപഠനം സാധ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ ഒരു ഭാഷ ഉപഭാഷയായി പഠിക്കാന്‍ ഉണ്ടെങ്കില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഭാഷ പഠിക്കാന്‍ തസ്തിക മുന്‍കാലങ്ങളില്‍ അനുവദിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഏതെങ്കിലും രണ്ട് ഭാഷകള്‍ക്ക് മാത്രമേ അനുമതി നല്‍കുന്നുള്ളൂ. ഇതിലൂടെ പത്താം ക്ലാസ് വരെ അറബിക്, സംസ്‌കൃതം, ഉറുദു ഇതിലേതെങ്കിലും ഭാഷ പഠിച്ച് ജയിച്ച് വരുന്ന കുട്ടിയുടെ തുടര്‍ ഭാഷാ പഠനം തടയപ്പെടുകയാണ്്. ഇത് അനീതിയാണ്. കൂടാതെ യോഗ്യതയുള്ള പി.എസ്.സി പരീക്ഷ പാസായി നില്‍ക്കുന്ന ഉദ്യോഗാര്‍ഥികളുടെ തൊഴിലവസരം നഷ്ട്ടപ്പെടുത്തുകയും ചെയ്യുന്നു.
തസ്തികാ നിര്‍ണയത്തിനുള്ള നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഭാഷാ പഠനത്തിന് ഉണ്ടെങ്കില്‍ മുന്‍കാലങ്ങളിലേത് പോലെ അധ്യാപക തസ്തിക അനുവദിക്കുന്നതിനും വിദ്യാര്‍ഥികളുടെ തുടര്‍ ഭാഷാ പീനത്തിന് സൗകര്യമൊരുക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രൈമറി തലം മുതല്‍ സെക്കണ്ടറി തലം വരെ ആറ് പതിറ്റാണ്ടായി നില നില്‍ക്കുന്ന ഭാഷാധ്യാപക തസ്തിക നിര്‍ണയത്തിനുള്ള വിദ്യാര്‍ഥികളുടെ എണ്ണം പുന:ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ.എ.ജാഫര്‍ അധ്യക്ഷനായി. .സംസ്ഥാന ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പി.പി. ഫിറോസ് കോഴിക്കോട്, സിറാജ് മദനി എറണാകുളം, ഹിഷാമുദ്ദീന്‍ പത്തനംതിട്ട, നിഹാസ് തിരുവനന്തപുരം, മുസ്തഫ വയനാട്,ഇ.സി. നൗഷാദ് കോഴിക്കോട്, അബ്ദുല്‍ മജീദ് കാസര്‍ഗോഡ് ,അസൈനാര്‍ വയനാട്, നബീല്‍ കൊല്ലം, കെ.കെ .ഫസല്‍ തങ്ങള്‍ മലപ്പുറം, മുനീര്‍ തിരുവനന്തപുരം, റ്റി.കെ.അബൂബക്കര്‍ കോഴിക്കോട്, ഡോ.അലി അക്ബര്‍, ഡോ.നിസാമുദീന്‍ മരുത, സുമയ്യ തങ്ങള്‍, ലൈലാബീവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."