മത്സ്യമേഖലയില്‍ നടപ്പാക്കിയത് 36.79 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍
കൊല്ലം: ജില്ലയിലെ മത്സ്യമേഖലയുടെ സംരക്ഷണത്തിനും മത്സ്യത്തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി കഴിഞ്ഞ ഒരുവര്‍ഷക്കാലം ഫിഷറീസ് വകുപ്പ് ചിലവിട്ടത് 36.79 കോടി രൂപ. ഭൂരഹിതരും ഭവന രഹിതരുമായ 128 മത്സ്യത്തൊഴിലാളികള്‍ക്കായി 12.80 കോടി രൂപ ചെലവഴിച്ച് ഭൂമി വാങ്ങി വീട് നിര്‍മിച്ച് നല്‍കി.
വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 129 കുടുംബങ്ങളെ 9.9 കോടി രൂപ ചെലവിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഉള്‍നാടന്‍ മത്സ്യ മേഖലയുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി 47.33 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കി.
ഇതിനുപുറമേ മത്സ്യമേഖലയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി 72.18 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. മത്സ്യത്തൊഴിലാളികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും പഞ്ഞമാസങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ട് അതിജീവിക്കുന്നതിനുമായി സമ്പാദ്യ സമാശ്വാസ പദ്ധതികളിലൂടെ 30,668 മത്സ്യത്തൊഴിലാളികള്‍ക്ക് 13.45 കോടി രൂപ വിതരണം ചെയ്തു.മത്സ്യത്തൊഴിലാളി വനിതകളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനും ശാക്തീകരണത്തിനുമായി വകുപ്പിന്റെ ഏജന്‍സിയായ സാഫ് മുഖേന 50 ലക്ഷം രൂപ പ്രതിമാസ വിറ്റുവരവുള്ള ചെറുകിട വ്യവസായ സംരംഭങ്ങള്‍ നടത്തിവരുന്നു.
വിത്തുല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 3.93 കോടി രൂപ ചെലവിട്ട് കുളത്തൂപ്പുഴയിലും ഒരു കോടി രൂപ ചെലവിട്ട് വെസ്റ്റ് കല്ലടയിലും ഹാച്ചറികള്‍ പൂര്‍ത്തിയാക്കി.
മെഡിക്കല്‍ ക്യാംപുകള്‍, കരിയര്‍ ഗൈഡന്‍സ് പരിപാടികള്‍, ബോധവല്‍ക്കരണ ക്യാംപുകള്‍, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മത്സരപരീക്ഷാ പരിശീലനം നല്‍കുന്ന വിദ്യാതീരം പദ്ധതി, അക്ഷര സാഗരം പദ്ധതി, രക്ഷിതാക്കള്‍ മരണമടഞ്ഞ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു ലക്ഷം രൂപവരെ സഹായം നല്‍കുന്ന പദ്ധതി, ഫിഷറീസ് സ്‌കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്‌സംഗ്രാന്റ് തുടങ്ങിയവയും ഇക്കാലയളവില്‍ ജില്ലയില്‍ കാര്യക്ഷമമായി നടപ്പിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."