ഘാതകരെ കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സിംസാറുല്‍ ഹഖ് ഹുദവി
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രമുഖ വാഗ്മിയും അബുദാബി ബ്രിട്ടീഷ് ഇംഗ്ലിഷ് സ്കൂള്‍ പ്രൊഫസറുമായ സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞു. അബ്ദുല്ല മൗലവിയുടെ കുടുംബാംഗങ്ങളും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഇന്നലത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കു പുറമെ ആഗോള തലത്തിലും ഏറെ ആദരിക്കപ്പെട്ട ഒരു മഹാ പണ്ഡിതന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ആറു വര്‍ഷമായിട്ടും അന്വേഷണ സംഘത്തിനു സാധിക്കാത്തത് ജനാധിപത്യ രാജ്യമായ ഭാരതത്തിനു നാണക്കേടാണ്. അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു അദ്ദേഹത്തിന്റെ കുടുംബത്തിനും സമൂഹത്തിനും നീതി ലഭ്യമാക്കാന്‍ അധികാരികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക്യര മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും ഇന്നലെ സമരത്തില്‍ പങ്കെടുത്തു.
അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷനായി. അബൂബക്കര്‍ സാലൂദ് നിസാമി, ബഷീര്‍ ദാരിമി, അബ്ദുല്‍ റഷീദ് പള്ളം, മുനീര്‍ എസ്.എ, ഷറഫുദ്ധീന്‍ എം.കെ, മുഹമ്മദ് കുഞ്ഞി പരീക്ക, ബഷീര്‍ ചെമ്മനാട്, ഷഹീദ് ചേരൂര്‍, സലീം ദേളി,അബ്ദുറഹ്മാന് തുരുത്തി, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ സലാം, റഹീസ്, അബ്ദല്ലക്കുഞ്ഞി,സാബിര്‍ ദേളി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."