ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ സംഗമം സമാപിച്ചു
തളങ്കര: സുന്നി മഹല്ല് ഫെഡറേഷന് കീഴില്‍ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ സംഗമം തളങ്കര മാലിക് ദീനാര്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു. എസ്.എം.എഫ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നടന്നു വരുന്ന പ്രീമാരിറ്റല്‍, പാരന്റിങ് കോഴ്സുകള്‍, സ്വദേശി ദര്‍സ്, ദാരിദ്ര്യമുക്ത യാചക മുക്ത മഹല്ല് തുടങ്ങിയ പദ്ധതികള്‍ സുഗമമായി മഹല്ലുകളില്‍ നടപ്പില്‍ വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ സംഗമത്തില്‍ തീരുമാനിച്ചു.
ആഴ്ചകള്‍ തോറും ജുമുഅ നിസ്കാരാനന്തരം മഹല്ലുകളില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ക്ക് ഏകീകൃത വിഷയം കൊണ്ടുവരണമെന്ന ചര്‍ച്ചയും ഉണ്ടായി. സംഗമത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്‍ മജീദ് ബാഖവി അധ്യക്ഷനായി. എസ്.എം.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി മഹല്ലുകളില്‍ ഖത്തീബുമാര്‍ നടപ്പില്‍ വരുത്തേണ്ട തീരുമാനങ്ങളും അതിന്റെ വഴികളും സംബന്ധിച്ച് പ്രഭാഷണം നടത്തി.
എസ്.എം.എഫ് സ്റ്റേറ്റ് പ്രൊജക്ട് വിങ് കണ്‍വീനര്‍ സി.ടി അബ്ദുല്‍ ഖാദര്‍ മഹല്ലുകളില്‍ നടപ്പില്‍ വരുത്തേണ്ട കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ചു. ചുഴലി മുഹ്യദ്ദീന് മുസ്ലിയാര്, ജില്ലാ ട്രഷറര്‍ ഇ.പി ഹംസത്തുസ്സഅദി ബെളിഞ്ചം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."