ആനമങ്ങാട് സഹകരണ ബാങ്ക് ഭരണം യു.ഡി.എഫിന് നഷ്ടമായി
പെരിന്തല്‍മണ്ണ: ബാങ്ക് ഡയറക്ര് ബോര്‍ഡ് അംഗം നടത്തിയ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ആനമങ്ങാട്ബാങ്ക് ഭരണസമിതിയിലെ ആറംഗങ്ങള്‍ കൂടി രാജിവച്ചതോടെ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായി. ബാങ്ക് ഡയറക്ടര്‍ കെ.പി അബ്ദുല്‍ റഷീദ് നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ഭരണസമിതിയിലെ ആറംഗങ്ങള്‍ ഇന്നലെ രാജി സമര്‍പ്പിച്ചത്. വിവിധ കാരണങ്ങളാല്‍ രണ്ട് ഡയറക്ടര്‍മാര്‍ നേരത്തെ രാജിവച്ചിരുന്നു. രാജിയെ തുടര്‍ന്ന് ക്വാറം തികയാത്ത സാഹചര്യത്തില്‍ ബോര്‍ഡ് അസാധുവായി. ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇ.പി അബ്ദുല്ല, സി.കെ ഉമ്മര്‍ഹാജി, ടി.പി മോഹന്‍ദാസ്,വേണു ഗോപാല്‍, നബീസ, ആയിഷ എന്നിവരാണ് ബുധനാഴ്ച രാജി സമര്‍പ്പിച്ചത്.
13 അംഗങ്ങളാണ് യു.ഡി.എഫ് ഭരിക്കുന്ന ആനമങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്.എട്ട് പേര് ഒഴിഞ്ഞതോടെ അഞ്ചുപേര്‍ മാത്രമായി ബോര്‍ഡില്‍. ഇവര്‍ കൂടി രാജിസന്നദ്ധ അയിച്ചിരുന്നു. എന്നാല്‍ ഏഴുപേര്‍ രാജിവച്ചതോടെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അസാധുവാകുകയായിരുന്നു. വരുന്ന ഓഗസ്റ്റില്‍ ബാങ്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. അതുവരെ അഡ്മിനിസ്ട്രേറ്റീവ് ഭരണം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."