സിവില്‍ സ്റ്റേഷന്‍ കൈയേറി പോസ്റ്റര്‍ യുദ്ധം
മലപ്പുറം: പൊതുനിരത്തുകള്‍ക്ക് സമാനമായി ജില്ലാ ആസ്ഥാനത്തെ സിവില്‍ സ്റ്റേഷനും പ്രചാരണ പോസ്റ്ററുകള്‍ കൈയടക്കി. അംഗീകൃത സര്‍വിസ് സംഘടനകള്‍ക്കു പുറമേ വിവിധ രാഷ്ടീയ പാര്‍ട്ടികളും മത സംഘടനകളുമാണ് ജില്ലാ ഭരണകാര്യാലയത്തിന്റെ അകത്തുവരെ വ്യാപകമായി പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
വര്‍ഗീയസ്വഭാവമുള്ളതും മത സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പ്രചരണ പോസ്റ്ററുകളും വ്യാപകമായി പതിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവര്‍ പോസ്റ്റര്‍ പതിക്കുന്നത് നിയന്ത്രിക്കാന്‍ നേരത്തെയും നടപടികളുണ്ടായിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമരു മുതല്‍ പൊലിസ് പിടികൂടി സിവില്‍ സ്റ്റേഷനില്‍ സൂക്ഷിക്കുന്ന തൊണ്ടി വാഹനങ്ങളില്‍ വരെ ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിക്കുന്നുണ്ട്. ഇതിനെതിരേ വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് 14ന് ഉച്ചക്ക് 2.30 അംഗീകൃത സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പുമായി സംസാരിച്ച് അംഗീകൃത സര്‍വിസ് സംഘടനകള്‍ക്ക് പ്രചാരണ പോസ്റ്ററുകള്‍ പതിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കാനും മറ്റുള്ള പോസ്റ്ററുകള്‍ കലക്ടറേറ്റില്‍ വിലക്കാനുമാണ് ജില്ലാ ഭരണകൂടം ഉദ്ദേശിക്കുന്നത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."