ഉപഭോക്തൃ മേഖലയുടെ ശാക്തീകരണത്തില്‍ വനിതകളുടെ പങ്ക് നിര്‍ണായകം: സബ് കലക്ടര്‍
കൊല്ലം: ഉപഭോക്തൃ മേഖലയുടെ ശാക്തീകരണത്തില്‍ വനിതകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും ചൂഷണം ഒഴിവാക്കാന്‍ ഉപഭോക്തൃ ബോധവത്കരണം അനിവാര്യമാണെന്നും സബ് കലക്ടര്‍ ഡോ. എസ്. ചിത്ര അഭിപ്രായപ്പെട്ടു. ലോക ഉപഭോക്തൃ ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പബ്ലിക് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സബ് കല്കടര്‍.
ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് എം. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി.ഡി.ആര്‍.എഫ് സീനിയര്‍ സൂപ്രണ്ട് എന്‍ റഷീദാബീവി, തേവള്ളി പുഷ്പന്‍, കമലാധരന്‍ എന്നിവര്‍ സംസാരിച്ചു. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മുന്‍ അംഗം ആര്‍ വിജകുമാര്‍, കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ചീഫ് അനലിസ്റ്റ് ഗ്രേസി ബേബി, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അലക്‌സാണ്ടര്‍, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എ മോറിസ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. അസീം തുടങ്ങിയര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."