മേലാറ്റൂര്‍ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സ് ലേലം ഹൈക്കോടതി തടഞ്ഞു
മേലാറ്റൂര്‍: പഞ്ചായത്തിന് കീഴിലുള്ള മേലാറ്റൂര്‍ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സ് ലേലം ഹൈക്കോടതി സ്റ്റേ ചെയ്തു. ഷോപ്പിങ് കോംപ്ലക്സിലെ ഏറ്റവും കച്ചവട പ്രാധാന്യമുള്ള റൂമുകള്‍ സി.പി.എം അനുകൂലികളായ മുതലാളിമാര്‍ക്ക് ലേലമില്ലാതെ കുറഞ്ഞ തുക അഡ്വാന്‍സായി നിശ്ചയിച്ച് മുന്‍കൂറായി നല്‍കിയതിനെതിരെ എടയാറ്റൂര്‍ സ്വദേശി സി.ടി റിയാസ് നല്കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു ലേലത്തില്‍ ഉള്‍പ്പെടുത്താതെ ഈ റൂമുകള്‍ വീതംവയ്ക്കാനുള്ള ഇടതുപക്ഷ പഞ്ചായത്ത് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ എട്ട് യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ തന്നെ വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. ആറ് കോടി രൂപ ഹഡ്കോയില്‍ നിന്ന് വായ്പയെടുത്ത് മുന്‍ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് ഷോപ്പിങ് കോംപ്ലക്സിന് തറക്കല്ലിട്ട് പണിതുടങ്ങിയത്. വൈദ്യുതീകരണവും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും ബാക്കിയിരിക്കേയാണ് ഹൈകോടതി ലേലം സ്റ്റേ ചെയ്തിരിക്കുന്നത്. ലേലമില്ലാതെ റൂമുകള്‍ വീതം വച്ചതില്‍ വന്‍അഴിമതിയുണ്ടെന്നും മുഴുവന്‍ റൂമുകളും പൊതു ലേലത്തിന് വയ്ക്കണമെന്നും ഹരജിക്കാരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."