നിരോധനവുമായി സര്‍ക്കാര്‍; ഫ്‌ളക്ക്സില്‍ നിറഞ്ഞ് വാര്‍ഷികാഘോഷം
മലപ്പുറം: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുമ്പോഴും ഫ്‌ളക്‌സില്‍ നിറഞ്ഞ്് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഫോട്ടോ വെച്ച ഫ്‌ളക്‌സുബോര്‍ഡുകളാണ് നാടുനീളെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചിട്ടുള്ളത്. വിവിധ ജില്ലകളില്‍ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തിയ ബോര്‍ഡുകളും നിരത്തുകള്‍ കീഴടക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ഫ്‌ള്ക്‌സ് നിരോധനം നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഫ്‌ളക്‌സ് നിരോധനത്തിനായി യോഗം വിളിച്ച മന്ത്രി കെ.ടി ജലീലിന്റെയും മുഖ്യമന്ത്രിയുടെയും കൂറ്റന്‍ കട്ടൗട്ടുകളാണ് രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറത്ത് സ്ഥാപിച്ചിട്ടുള്ളത്. മന്ത്രി കെ.ടി ജലീല്‍ തന്നെ ഉദ്ഘാടനം ചെയ്ത പ്രദര്‍ശന വിപണന മേളയുടെ കവാടത്തിലാണിത് സ്ഥാപിച്ചിട്ടുള്ളത്. പ്രദര്‍ശന വിപണന മേളയിലും ഫ്‌ള്കസ് ബോര്‍ഡുകള്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.
ഫ്‌ളക്‌സ് നിരോധനം നടപ്പാക്കുന്നതിനോട് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗം യോജിക്കുകയും ഫ്‌ള്കസ് ഉപയോഗിച്ചാല്‍ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാറിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും വിവിധ പരിപാടികളാണ് നടന്നുവരുന്നത്. സംസ്ഥാനത്ത് പി.വി.സി ഉപയോഗിച്ചുള്ള ഫ്‌ളക്‌സ് ഉല്‍പ്പന്നങ്ങളുടെ ഉത്പാദനവും ഉപയോഗവും അനിയന്ത്രിതമായി തുടരുകയും അത് വന്‍ തോതില്‍ പരിസ്ഥിതി മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത് നിരോധിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നത്. ഇത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി ഒരു കമ്മിറ്റി രൂപികരിച്ചിരുന്നു. ഈ കമ്മിറ്റി ഫ്‌ളക്‌സ് ഉപയോഗത്തിന്റെ ദോഷ വശങ്ങള്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അവതരിപ്പിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരിപാടികളിലും മറ്റു സ്വകാര്യ ചടങ്ങുകളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്‍പ്പടെ ഇത് ഉപയോഗിക്കുവാന്‍ പാടില്ലെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തു.
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്യുകയോ സ്ഥാപിക്കുകയോ ചെയ്യുന്നപക്ഷം പ്രിന്റ് ചെയ്തവരില്‍ നിന്നും അവ സ്ഥാപിച്ചവരില്‍ നിന്നും സ്‌ക്വയര്‍ ഫീറ്റിന് 20 രൂപ നിരക്കില്‍ ഫൈന്‍ ഈടാക്കാവുന്നതാണെന്നും യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ശുപാര്‍ശകളും യോഗത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലാണ് വിശദീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."