പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ സമരം തുടരുന്നു
നേമം: കെ.എസ്.ആര്.ടി.സി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സില്‍ നിന്നും പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ ഓഫിസിന്റെ ഗേറ്റിനുമുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുന്നു. ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 264 ഓളം എംപാനല്‍ ജീവനക്കാര്‍ ആഴ്ചയില്‍ മൂന്നു ഡ്യൂട്ടിയെങ്കിലും നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. യൂനിയനൊന്നും തന്നെ ഇവര്‍ക്ക് സഹായത്തിനായി എത്തിയിട്ടില്ല. 264 ഓളം എംപാനല്‍ ജീവനക്കാരില്‍ 201 പേരെയാണ് ഇപ്പോള്‍ പിരിച്ചു വിട്ടത്. സമരത്തിനു മുന്നോടിയായി വകുപ്പു മന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും കെ.എസ്.ആര്.ടിസി എം.ഡിക്കും നിവേദനം നല്‍കിയിരുന്നു.കഴിഞ്ഞയാഴ്ച ഇവര്‍ കിഴക്കേകോട്ടയിലുളള ചീഫ് ഓഫിസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. സമരം ഒത്ത്തീര്പ്പാകാതെ പിരിഞ്ഞു പോകുന്ന പ്രശ്നമില്ലെന്നതാണ് തൊഴിലാളികളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."