കോളജ് വിദ്യാര്‍ഥിനിയുടെ മരണം; ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍
കാട്ടാക്കട: കോളജ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മാതാപിതാക്കള്‍. പാപ്പാംകോട് കൗസ്തുഭത്തില് ഗോപന് ബിന്ദു ദമ്പതികളുടെ മൂത്ത മകള്‍ നയനയാണ് കഴിഞ്ഞ ബുധനാഴ്ച വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചത്. തിരുവന്തപുരം വിമസ് കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ഥിനിയായിരുന്നു. നയനയും മാറനല്ലൂര്‍ സ്വദേശിയായ യുവാവുമായി ആറുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
നയന തൂങ്ങിമരിച്ച മുറിയില്‍ നിന്ന് ലഭിച്ച 5 പേജുളളള ആത്മഹത്യാ കുറിപ്പില്‍ കാമുകനായ യുവാവിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും മരണം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഇയാളെ പൊലിസ് ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന്് മാതാ പിതാക്കള്‍ പറഞ്ഞു . കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള യുവാവിന്റെ ഭീക്ഷണിയും മാനസിക പീഡനവുമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം .ഡി .വൈ.എഫ്.ഐ മാറനല്ലൂര്‍ ലോക്കല്‍ കമ്മറ്റി അംഗമായ യുവാവിനെ പൊലിസ് സംരക്ഷിക്കുകയാണെും ബന്ധുക്കള്‍ ആരോപിച്ചു. ജില്ലാ പൊലീസ് മേധാവിക്കുള്‍പ്പെടെ പരാതി നല്‍കാനൊരുങ്ങുകയാണ് നയനയുടെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."