കൂട്ടായിയില്‍ വീണ്ടും സി.പി.എം പ്രവര്ത്തകന് നേരെ ആക്രമണം
തിരൂര്‍: കൂട്ടായിയില്‍ സി.പി.എം പ്രവര്ത്തകന് നേരെ ആക്രമണം. കൂട്ടായി കുറിയന്റെ പുരക്കല്‍ ഇബ്രാഹിം കുട്ടിയുടെ മകന് ഇസ്മാഈല്‍ (39) നെയാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച പകല്‍ പത്തോടെ കൂട്ടായി പള്ളിക്കുളത്തിനടുത്ത്വച്ചാണ് അക്രമണം. റേഷന്‍കടയിലേക്ക് പോകുന്നതിനിടയില്‍ ഓട്ടോറിക്ഷയിലെത്തിയ ഏഴംഗ സംഘം ഇസ്മാഈലിനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ഇരുകാലുകള്‍ക്കും തലക്കും മാരകമായി പരുക്കേറ്റ ഇസ്മാഈല്‍ റോഡില്‍ വീണു. ഇതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ അക്രമികള്‍ അതേ ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുകയായിരുന്നു. സാരമായി പരുക്കേറ്റ ഇസ്മാഈലിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍നിന്നും പ്രാഥമികശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കേസുകളില്‍ പ്രതികളായ മൂന്നുടിക്കല്‍ ഫദല്‍, മുബാറക് , മുനീര്‍, അര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമിച്ചതെന്ന് സി.പി.എം നേത്യത്വം ആരോപിച്ചു. ബുധനാഴ്ച രാത്രി പറവണ്ണ എം.ഇ.എസിന് സമീപത്തെ ബീച്ചില്‍ ഉണ്ടായ ആക്രമണത്തിന് മണിക്കൂറുകള്‍ക്കകമാണ് കൂട്ടായിയിലും ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."