മര്‍ഹൂം അബ്ദുല്‍ കബീര്‍ ദാരിമി കുടുംബ സഹായ ഫണ്ടിലേക്ക് തുക കൈമാറി
തിരുവനന്തപുരം: മര്‍ഹൂം അബ്ദുല്‍കബീര്‍ ദാരിമി കുടുംബ സഹായ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ കൈമാറി.ദാരിമി 13 വര്‍ഷം സേവനം അനുഷ്ടിച്ചിരുന്ന പെരുമാതുറ സെന്‍ട്രല്‍ ജുമുആ മസ്ജിദ് മഹല്ലു കമ്മിറ്റി സ്വരൂപിച്ചതാണ് തുക. മഹല്ല് പ്രസിഡന്റ് എം.എച്ച്.എം കണ്ണ്, സെക്രട്ടറി അബ്ദുല്‍ വാഹിദ്, ജോയിന്റ് സെക്രട്ടറി സക്കീര്‍ മുസ് ലിയാര്‍, ഖത്തീബ് എ.ആര് ഷറഫുദ്ദീന് അല്‍ജാമിഇ എന്നിവര്‍ ചേര്‍ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ് വി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് എന്നിവര്‍ക്ക് ചെക്ക് കൈമാറി.
മാനേജര്‍ മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കൊയ്യോട് ഉമര്‍ മുസ് ലിയാര്‍, ചെമ്മാട് ഷാഫി ഹാജി,കോട്ടയം ശരീഫ് ദാരിമി, നസീര്ഖാന് ഫൈസി, സഈദ് മൗലവി, തോന്നക്കല്‍ ജമാല്‍, മുഫത്തിശ് ചുള്ളിമാനൂര്‍ അമ്മദ് റഷാദി, മുഹമ്മദ് യഹ് യാ നിസാമി, ആലംകോട് ഹസന്, ഷാനവാസ് മാസ്റ്റര്‍ കണിയാപുരം ഹാറൂണ്‍ റഷീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."