HOME
DETAILS

നീലേശ്വരം നഗരസഭയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി

  
backup
May 11 2018 | 05:05 AM

%e0%b4%a8%e0%b5%80%e0%b4%b2%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%88%e0%b4%af

 

നീലേശ്വരം: നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ അനധികൃത ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൈയേറിയ ഭൂമിയാണ് ഒഴിപ്പിച്ചു തുടങ്ങിയത്. ഇന്നലെ നടന്ന ഒഴിപ്പിക്കലില്‍ രണ്ട് ഏക്കര്‍ സ്ഥലം നഗരസഭ തിരിച്ചുപിടിച്ചു. കച്ചേരിക്കടവിലെ കൈയേറ്റഭൂമിയാണ് തിരിച്ചുപിടിച്ചത്. വലിയപട്ടം ടൈല്‍സ് കൈയേറിയ 30 സെന്റ് ഭൂമിയും കുഞ്ഞമ്പു നായര്‍, കണിച്ചിറ നാരായണന്‍ എന്നിവര്‍ കൈയേറിയ പുഴ പുറമ്പോക്കുമാണ് തിരിച്ചുപിടിച്ചത്. ഇവിടെ നഗരസഭയുടെ സ്ഥലം എന്നെഴുതിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ഒഴിപ്പിക്കലിന് ചെയര്‍മാന്‍ കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍, ജനറല്‍ സര്‍വേയര്‍ കെ. രവീന്ദ്രന്‍, ജില്ലാ സര്‍വേയര്‍ പി. ബാബു, രമേശന്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കെ. രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നഗരസഭയിലെ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിനായി സമിതി രൂപീകരിച്ചിരുന്നു. അഴിത്തല, കടിഞ്ഞിമൂല, കച്ചേരിക്കടവ് എന്നിവിടങ്ങളില്‍ പുഴയോരവും തെരു റോഡ്, മാര്‍ക്കറ്റ് ജങ്ഷന്‍ പരിസരം എന്നിവിടങ്ങളില്‍ പൊതുസ്ഥലവും, കോട്ടപ്പുറത്ത് പുറമ്പോക്കും കൈയേറിയതായി ഇവര്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ആദ്യം ഉപാധ്യക്ഷ വി. ഗൗരി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി. ഭാര്‍ഗവി, പി.കെ രതീഷ് തുടങ്ങിയവരടങ്ങിയ സമിതിയായിരുന്നു രൂപീകരിച്ചിരുന്നത്. തുടര്‍ന്ന് ചെയര്‍മാനേയും, സ്ഥിരം സമിതി അധ്യക്ഷരെയും ഉള്‍പ്പെടുത്തി സമിതി വിപുലീകരിച്ചു. ഇവരുടെ അന്വേഷണത്തില്‍ കണ്ടെത്തിയ കൈയറ്റ ഭൂമിയുടെ രേഖകള്‍ ഹാജരാക്കാനായി സമയവും നല്‍കിയിരുന്നു. എന്നാല്‍ ആര്‍ക്കും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് നഗരസഭയുടെ അഭ്യര്‍ഥന പ്രകാരം കലക്ടറുടെ നിര്‍ദേശമനുസരിച്ച് കൈയേറ്റ ഭൂമി കണ്ടെത്താനായി ഉദ്യോഗസ്ഥ സംഘം തിങ്കളാഴ്ച മുതല്‍ സര്‍വേ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടി എന്ന നിലയിലാണ് ഒഴിപ്പിക്കല്‍ തുടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago