പച്ചമ്പളയില്‍ കണ്ടത് പുലിയോ..?
കുമ്പള: മംഗല്‍പ്പാടി പച്ചമ്പളയില്‍ നാട്ടുകാര്‍ കണ്ടത് പുലിയാണെന്നത് സ്ഥിരീകരിച്ചില്ല.
വനംവകുപ്പ് കാല്‍പ്പാടും പ്രദേശവും പരിശോധിച്ചെങ്കിലും സ്ഥിരീകരിക്കാന്‍ മാത്രം തെളിവുകളൊന്നും ലഭിച്ചില്ല. എന്നാല്‍ നാട്ടുകാരില്‍ ഭീതി പടര്‍ന്നതിനെ തുടര്‍ന്ന് പച്ചമ്പള്ള വനമേഖലയും പ്രദേശവും അരിച്ചുപെറുക്കുകയാണ് വനംവകുപ്പ്.
അതേസമയം ചതപ്പുനിലത്തില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പുലിയെ കണ്ടെന്ന വാര്‍ത്ത പരന്നതോടെ കഴിഞ്ഞ നാലു ദിവസമായി വനം വകുപ്പ് അധികൃതര്‍ പച്ചമ്പളയിലേയും പരിസരത്തെയും കാടുകളിലും മറ്റും തെരച്ചില്‍ നടത്തി വരികയാണ്. പച്ചമ്പളയിലെ മിസ്ബ ക്വാര്‍ട്ടേസില്‍ താമസിക്കുന്ന ഒരു സ്ത്രിയാണ് ആദ്യം പുലിയെ കണ്ടതായി നാട്ടുകാരോട് പറഞ്ഞത്. പിന്നീടത് പ്രദേശത്തെ മറ്റു ചിലര്‍ രാത്രിയിലും വെളുപ്പിനും രണ്ട് കുഞ്ഞുങ്ങളും ഒരു അമ്മ പുലിയേയും കണ്ടു എന്നായി പ്രചരണം.
കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളില്‍ വീണ്ടും പുലിയെ കണ്ടെന്നുള്ള ഫോണ്‍ കോളുകള്‍ തുടരെ വരുന്നതിനാല്‍ ബുധനാഴ്ച്ച രാത്രി രണ്ടുവരെ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്ത് തമ്പടിക്കുകയും തെരച്ചില്‍ നടത്തുകയും ചെയ്തു. പിന്നീട് കാട്ടില്‍ കയറി പടക്കം പൊട്ടിക്കുകയും ചെയ്ത ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. അതിനു ശേഷം ഇന്നലെ വൈകുന്നേരം വരെ സംഭവവുമായി ആരും വിളിച്ചില്ലെന്ന് ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ ഷാജിവ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."