വിനോദയാത്രക്കായി യാത്രതിരിച്ച മകളെ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത
കിളിമാനൂര്‍ : ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ വിഷ്ണുപ്രിയ കോളജില്‍ നിന്നും സഹപാഠികള്‍ക്കൊപ്പം അഞ്ചുദിവസത്തെ വിനോദയാത്രക്കു പോകാനൊരുങ്ങവെയാണ് പിതാവിന്റെ ഇടിമിന്നലേറ്റുള്ള മരണവാര്‍ത്ത തേടിയെത്തുന്നത്. മകളുടെ ആഗ്രഹങ്ങള്‍ക്ക് എതിരുനില്‍ക്കാത്തയാളായിരുന്നു തുളസിധരന്‍. അതിനാല്‍ തന്നെ വിനോദയാത്രപോകണമെന്ന മകളുടെ ആഗ്രഹത്തിനും സമ്മതം നല്‍കി. മകളെ വിനോദയാത്രക്കായി തിരുവനന്തപുരത്ത് എത്തിക്കാന്‍ ഭാര്യയോട് നിര്‍ദേശിച്ചതിനുശേഷമാണ് പതിവുപോലെ തുളസീധരന്‍ ജോലിക്കായി പോയത്.
ഉച്ചക്കു രണ്ടു മണി കഴിഞ്ഞ് വീട് പൂട്ടി മകളെ യാത്ര അയക്കാനായി മാതാവ് സിന്ധുവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിരുന്നു. വൈകിട്ട് ആറുമണിയോടെയായിരുന്നു വിനോദയാത്ര പുറപ്പെടടാന്‍ നിശ്ചയിച്ചിരുന്നത്. കൂട്ടുകാരികളെല്ലാം വന്ന് യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കവെപിതാവിന് സുഖമില്ലെന്നും ഉടന്‍ വീട്ടിലെത്തണമെന്നുമുള്ള വാര്‍ത്ത മകളെ തേടിയെത്തി. കൂട്ടുകാരികളെ യാത്രയാക്കിയതിനുശേഷം വിഷ്ണുപ്രിയയും മാതാവ് സിന്ധുവും വീട്ടിലേക്കെത്തുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തവാര്‍ത്തായായിരുന്നു കാത്തിരുന്നത്.
അലമുറയിടുന്ന അമ്മയെയും മകളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.മകളുടെ വിവാഹത്തിനുള്ള ആലോചനകള്‍ നടക്കവെയാണ് ഇടിമിന്നലിന്റെ രൂപത്തില്‍ മരണം തുളസീധരനെ കൂട്ടിക്കൊണ്ടുപോയത്. തുളസീധരന്റെ വിദേശത്ത് ജോലിയുള്ള മകന്‍ നാട്ടിലെത്തിയതിനുശേഷം മൃതദേഹം സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."