ആന്തൂരില്‍ പഴകിയ ഭക്ഷണം പിടികൂടി
തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭാ പരിധിയിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വിഭാഗം അധികൃതര്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
പഴകിയ ചോറ്, ചപ്പാത്തി, ചിക്കന്‍ഫ്രൈ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ധര്‍മ്മശാലയിലെ ഹോട്ടല്‍ ദിനേശ്, പറശ്ശിനിക്കടവിലെ ഹോട്ടല്‍ പൊളാരീസ്, ഹോട്ടല്‍ ചിത്ര, വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്കിലെ റസ്റ്റോറന്റ്, ഹോട്ടല്‍ വെല്‍വ്യൂ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. കൂടാതെ വിവിധ ബേക്കറികളിലും നിര്‍മാണ യൂനിറ്റുകളിലും പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അരുണ്‍ പറഞ്ഞു. ജെ.എച്ച്.ഐമാരായ പി. പി.അജീര്‍, കെ.പി.രാജേഷ് എന്നിവരും റെയ്ഡിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."