കോണ്‍ഗ്രസ് പൊലിസ് സ്റ്റേഷന്‍ ഉപരോധത്തില്‍ സംഘര്‍ഷം
കൊല്ലം: സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ കുണ്ടറ പൊലിസ് സ്റ്റേഷന്‍ ഉപരോധത്തില്‍ സംഘര്‍ഷം. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പിരിഞ്ഞു പോകില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡി.വൈ.എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഇളമ്പള്ളൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, പെരിനാട് പഞ്ചായത്ത് വനിതാ അംഗം എന്നിവരെ പൊലിസിന്റെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു. ഇതിനെ തുടര്‍ന്ന് ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ശേഷം കൊട്ടാരക്കര റൂറല്‍ എസ്.പി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചതായി ഡി.ഐ.ജി അറിയിച്ചു. സ്റ്റേഷന്‍ ഉപരോധത്തിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എസ് വിപിനചന്ദ്രന്‍, ത്രിദീപ് കുമാര്‍, കെ ബാബുരാജന്‍, കെ.ആര്‍.വി സഹജന്‍, ആന്റണിജോസ്, നെടുങ്ങോലം രഘു, നടുക്കുന്നില്‍ വിജയന്‍, എന്‍ ജയചന്ദ്രന്‍, നടയ്ക്കല്‍ ശശി, ജയകുമാര്‍ ഉണ്ണിത്താന്‍, കുരീപ്പള്ളി സലാം, മന്‍മഥന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."