HOME
DETAILS
MAL
തിരൂര്‍ മണ്ഡലം ജല സംരക്ഷണ കാംപയിന് തുടക്കം
backup
March 15 2017 | 22:03 PM
പുത്തനത്താണി: ജലം അനുഗ്രഹമാണ് എന്ന പ്രമേയത്തില്‍ ജില്ലാ സുന്നി യുവജന സംഘം കമ്മിറ്റി ആചരിക്കുന്ന ജലസംരക്ഷണ ദശദിന ബോധന കാംപയിന് തിരൂര്‍ മണ്ഡലത്തില്‍ തുടക്കമായി.
മണ്ഡലത്തിലെ പഞ്ചായത്തുകള്‍-മഹല്ലുകളിലെ വീടുകള്‍ തോറും ബോധവല്‍ക്കരണവും ബോധനപത്രിക വിതരണവും നടത്തും. ജലസംരക്ഷണ മണ്ഡലം തല കാംപയിന് ബ്രോഷര്‍ ഉദ്ഘാടനം സുന്നി യുവജന സംഘം ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് തങ്ങള്‍ നിര്‍വഹിച്ചു. വി.കെ.ഹാറൂണ്‍ റശീദ് മാസ്റ്റര്‍ പ്രമേയ പ്രഭാഷണം നടത്തി. ഡോ. ജലീല്‍ തങ്ങള്‍ അധ്യക്ഷനായി. കെ.പി കരീം ഫൈസി, സി.കെ മുഹമ്മദ്, സയ്യിദ് വി.പി അബ്ദുള്ളകോയ തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."