പടിഞ്ഞാറെക്കരയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
തിരൂര്‍: പടിഞ്ഞാറെക്കര അഴിമുഖത്ത് ബസിലും കടയിലും കയറി സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചു.
തിരൂര്‍ - പടിഞ്ഞാറെക്കര അഴിമുഖം റൂട്ടിലോടുന്ന സാരഥി ബസിലെ കണ്ടക്ടര്‍ അഴിമുഖം ജെട്ടി ലൈന്‍ സ്വദേശി പാടാലില് അനില്‍കുമാര്‍ (49), ജെട്ടി ലൈന്‍ സ്വദേശി പറമ്പന്‍ മഹേഷ് (28), ഉപ്പുങ്ങല്‍ സുരേഷ് (41) എന്നിവരെയാണ് ആക്രമിച്ചത്. ഇടതു കൈയിനും ഇരുകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ അനില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റു രണ്ടു പേരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30 ഓടെ അനില്‍കുമാറിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബസില്‍ കയറി വെട്ടിപരുക്കേല്പ്പിക്കുകയായിരുന്നുവെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു.
തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മഹേഷിന് പരുക്കേറ്റത്. ഇതിന് മുന്‍പ് ഉച്ചയ്ക്കാണ് പടിഞ്ഞാറെക്കര അഴിമുഖത്തെ കടയില്‍ കയറി സുരേഷിനെ ആക്രമിച്ചത്. പടിഞ്ഞാറെക്കരയില്‍ മാസങ്ങളായി നിലനില്‍ക്കുന്ന സി.പി.എം- ബി.ജെ.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."