വളാഞ്ചേരി നഗരസഭ നികുതിപിരിവ് ക്യാംപ് നടത്തുന്നു
വളാഞ്ചേരി: സാമ്പത്തിക വര്‍ഷം അവസാനിക്കുതിന്റെ മുന്നോടിയായി വളാഞ്ചേരി നഗരസഭയിലെ നികുതി കുടിശ്ശികകള്‍ അടച്ചുതീര്‍ക്കുവാന്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നു.
നഗരകേന്ദ്രത്തില്‍ നിന്നും അകലെ സ്ഥിതി ചെയ്യു വാര്‍ഡുകളില്‍ മാര്‍ച്ച് 20 മുതല്‍ 21 വരെയാണ് വസ്തുനികുതി (കെട്ടിട നികുതി) ക്യാംപ് സംഘടിപ്പിക്കുക. 20 ന് കൊട്ടാരം റേഷന്‍ കട കാര്‍ത്തല, താണിയപ്പന്‍ കുന്ന് തോണികടവത്ത് ബില്‍ഡിങ്, 21 ന് പൈങ്കണ്ണൂര്‍ നിരപ്പ്, കാശാംകുന്ന്, ബാവപ്പടി, 22 ന് കഞ്ഞിപ്പുര ജുമാ മസ്ജിദ്, വളാഞ്ചേരി ഹൈസ്‌കൂള്‍, എന്നീ സ്ഥലങ്ങളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നികുതി സ്വീകരിക്കും.
ഇതോടൊപ്പം മാര്‍ച്ച് 16, 17, 18 തിയതികളില്‍ നഗരസഭാ ഹാളില്‍ വ്യാപാരി വ്യവസായികളുടെ ലൈസന്‍സ് പുതുക്കുതിനുള്ള ക്യാപും സംഘടിപ്പിക്കുന്നുണ്ട്. നികുതി കുടിശ്ശിക ഒറ്റതവണയായി അടവാക്കുവര്‍ക്ക് 2017 മാര്‍ച്ച് 31വരെ പിഴപലിശ ഒഴിവാക്കുന്നതാണ്. എല്ലാ നഗസഭാവാസികളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെും തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നും നഗരസഭാ സെക്രട്ടറി അഭ്യര്‍ഥിച്ചു. കുടിശ്ശിക ഒറ്റതവണയായി അടവാക്കുന്നവര്‍ക്ക് 2017 മാര്‍ച്ച് 31വരെ പിഴപലിശ ഒഴിവാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."