HOME
DETAILS
MAL
മലപ്പുറത്ത് റീസൈക്ലിങ് വ്യവസായം: നഗരസഭാ ഉടമസ്ഥതയിലെ മൂന്നു ഭൂമി നിര്‍ദേശിക്കും
backup
March 15 2017 | 22:03 PM
മലപ്പുറം: നഗരസഭാ പരിധിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റീസൈക്ലിങ് വ്യവസായത്തിനു ശുചിത്വമിഷനു നഗരസഭയുടെ സൗകര്യപ്രദമായ മൂന്നു സ്ഥലങ്ങള്‍ നിര്‍ദേശിക്കാന്‍ കൗണ്‍സില്‍ തീരുമാനം. പദ്ധതി തുടങ്ങുന്നതിനായി നഗരസഭാ ഉടമസ്ഥതയിലുള്ള സ്ഥലം അനുവദിക്കണമെന്നു ആവശ്യപ്പെട്ടു സംസ്ഥാന ശുചിത്വമിഷന് നഗരസഭയെ സമീപിച്ചിരുന്നു. അന്‍പത് സെന്റ് സ്ഥലമാണ് ഇതിനു ആവശ്യമായി വരുന്നത്. അനുയോജ്യമായ മൂന്നു സ്ഥലങ്ങളിലും ആരോഗ്യസമിതി ചര്‍ച്ച ചെയ്തു സര്‍ക്കാറിനു നിര്‍ദേശിക്കും. നഗരസഭയുടെ പരിധിയിലെ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം അനുയോജ്യ സ്ഥലം സര്‍ക്കാറിനു കൈമാറും.
പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ സി.സി.ടി.വി സ്ഥാപിക്കുമെന്നു ചെയര്പേഴ്സന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."