ലഹരിവിരുദ്ധ നിയമഭേദഗതിക്കായി ശുപാര്‍ശ ചെയ്യും: ഋഷിരാജ് സിംഗ്
പാലക്കാട്: കുട്ടികള്‍ക്കിടയില്‍ ലഹരി വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ബാലനീതി നിയമത്തിലും കര്‍ശനശിക്ഷക്കായുളള ഭേദഗതിക്ക് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്.
ജില്ല കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സന്നദ്ധ സംഘടന പ്രവത്തകര്‍, റസിഡന്‍സ് അസോസിയേഷന്‍, മദ്യ നിരോധന സമിതി, മദ്യ വിരുദ്ധ സമിതി, കുടുംബശ്രീ, ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു കിലോയില്‍ താഴെ കഞ്ചാവ് കൈവശം വെച്ച് പിടിക്കപ്പെട്ടാല്‍ ജാമ്യം കിട്ടുമെന്ന വ്യവസ്ഥയിലുള്‍പ്പെടെ നിയമഭേദഗതി ആവശ്യമാണ്. സംസ്ഥാന അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ എക്‌സൈസിന്റെ വാഹനപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാനുളള നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തെ പ്രധാന ചെക്ക്‌പോസ്റ്റായ വാളയാറില്‍ സ്‌കാനര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് സ്‌ക്കൂളുകളില്‍ ബോധവത്ക്കരണക്ലാസുകള്‍ സംഘടിപ്പിക്കും.
ലഹരി മരുന്ന് വില്‍പനയൊ, അനധികൃത കടത്തോ ശ്രദ്ധയില്‍പെട്ടാല്‍ 9447178000 എന്ന തന്റെ നമ്പറില്‍ നേരിട്ടറിയിക്കുകയൊ വാട്ട്‌സപ്പ് ചെയ്യുകയൊ ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.
9447178061 എന്ന പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണറുടെ നമ്പറിലും വിവരമറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."