സ്മാര്ട്്സിറ്റിയില് പാര്‍ക്കിങ് ഫീസ്; ടെക്കികളുടെ പ്രതിഷേധം
കാക്കനാട്: ടെക്കികളുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് സ്മാര്‍ട് സിറ്റിയില്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധം. ഫീസ് നല്കാത്തവരുടെ വാഹനങ്ങള്‍ സ്മാര്‍ട് സിറ്റി വളപ്പിന് പുറത്ത് വഴിയോരങ്ങളില്‍ പാര്‍ക്ക് ചെയ്യാനാണ് അധികൃതരുടെ നിര്‍ദേശം.
മാസം 500 രൂപയാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തെ ഫീസ് ഒരുമിച്ച് നല്‍കുകയും വേണം. രണ്ട് ടവറുകളുള്ള ആറ് നില കെട്ടിടത്തില്‍ വന്‍ തുകക്ക് വാടകയ്ക്കെടുത്ത കമ്പനികള്‍ അനുവദിച്ചിരിക്കുന്ന പാര്‍ക്കിങ് സ്ഥലത്താണ് ടെക്കികളുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് സ്മാര്‍ട് സിറ്റി മാനേജ്മെന്റ് ഫീസ് ഏര്‍പ്പെടുത്തിയത്.
സ്മാര്‍ട് സിറ്റിയിലെ 30 35 കമ്പനികളിലായി ആയിരത്തോളം ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് പണിയെടുക്കുന്നത്. അതേസമയം കമ്പനി ഉദ്യോഗസ്ഥരുടെ കാറുകള്‍ക്ക് പാര്‍ക്കിംങ് ഫീസില്ല. കമ്പനി ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്ത് മാത്രമാണ് കാര്‍ പാര്‍ക്ക് ചെയ്യാവു. പാര്‍ക്കിങ് അനുവദിച്ചിരിക്കുന്ന സ്ഥലത്ത് അതെ കമ്പിനിയിലെ മറ്റൊരാളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഉദ്യോഗസ്ഥന് ലീവിലാണെങ്കില്‍ അയാള്‍ക്ക് അനുവദിച്ചിരിക്കുന്ന കാര്‍പാര്‍ക്കിങ് സ്ഥലം ഒഴിച്ചിടുന്നത് ഉള്‍പ്പെടെ വിചിത്ര തീരുമാനങ്ങളാണ് സ്മാര്‍ട് സിറ്റി അധികൃതരുടേത്.
സ്മാര്‍ട് സിറ്റി അധികൃതരുടെ തീരുമാനം പ്രാബല്യത്തിലായതോടെ ഭൂരിപക്ഷം ടെക്കികളുടെയും വിലപിടിപ്പുള്ള ഇരുചക്ര വാഹനങ്ങള്‍ റോഡരികിലായി. മഴയും വെയിലുമേറ്റ് കേട്പാട് സംഭവിക്കാവുന്ന അവസഥയിലാണ് ടെക്കികളുടെ വാഹനങ്ങള്‍. ജീവനക്കാരില്‍ 90 ശതമാനവും മോട്ടോര്‍ സൈക്കുകളില് ജോലിക്കെത്തുന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."