ഐ.എഫ്.എഫ്.കെ.യുടെ ചലച്ചിത്രമേള: മാന്‍ഹോള്‍ ഉദ്ഘാടനച്ചിത്രം
നിലമ്പൂര്‍: കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നിലമ്പൂരില്‍ നടത്തുന്ന ഐ.എഫ്.എഫ്.കെ.യുടെ പ്രാദേശിക ചലച്ചിത്രമേളയില്‍ മാന്‍ഹോള്‍ ഉദ്ഘാടനച്ചിത്രമായി പ്രദര്‍ശിപ്പിക്കും. 17-ന് വൈകിട്ട് 5.30ന് ഫെയറിലാന്റില്‍ സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ ഉദ്ഘാടനം ചെയ്യും. പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനാകും. അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. നിലമ്പൂര്‍ ആയിഷ പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ പത്തേക്കാലിനും പത്തരക്കുമായി സ്‌ക്രീന്‍ ഒന്ന്, രണ്ട് എന്നിവയിലായി ടര്‍ട്ടില്‍, സിങ്ക് എന്നീ പടങ്ങള്‍ പ്രദര്‍ശിപ്പിക്കും.കാടുപൂക്കുന്ന നേരം എന്ന മലയാള സിനിമ സ്‌ക്രീന്‍ ഒന്നില്‍ രണ്ടേമുക്കാലിനും ലുക്കിംങ് ഫോര്‍ എറിക് എന്ന സിനിമ രണ്ടരക്ക് സ്‌ക്രീന്‍ രണ്ടിലും പ്രദര്‍ശിപ്പിക്കും. രാത്രി ഒന്‍പതരക്ക് സ്‌ക്രീന്‍ ഒന്നിലാണ് ഇന്നര്‍സിറ്റി പ്രദര്‍ശിപ്പിക്കുക. ഉദ്ഘാടന ചിത്രമായ മാന്‍ഹോള്‍ സ്‌ക്രീന്‍ രണ്ടില്‍ 9.15-നാണ്. 18-നും 19-നും ഉച്ചക്ക് ഒന്നരക്ക് മീറ്റ് ദ ഡയറക്ടറും നാലരക്ക് ഓപ്പണ്‍ഫോറവും സംഘടിപ്പിക്കും. 19-ന് അഞ്ചരക്ക് നിലമ്പൂരിലെ സിനിമാ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പങ്കെടുക്കും.
സംസ്ഥാന അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് 20-ന് അഞ്ചരക്ക് നടത്തും. മന്ത്രി എ.കെ ബാലന്‍ പങ്കെടുക്കും. 21-ന് വൈകിട്ട് നാലുമണിക്കാണ് ഓപ്പണ്‍ഫോറം. ട്രംപ് കാലത്തെ സിനിമ എന്ന വിഷയം ഫസല്‍ റഹ്മാന്‍ അവതരിപ്പിക്കും. ആറുമണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ ടി.വി ചന്ദ്രന്‍, പി.വി അന്‍വര്‍, മഹേഷ് പഞ്ചു എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ ഇ. പത്മാക്ഷന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ മധു ജനാര്‍ദ്ദനന്‍, ഫിറോസ് ചോലക്കല്‍, ഖജാന്‍ജി മാട്ടുമ്മല്‍ സലീം, അക്കാദമി പ്രോഗ്രാം അസിസ്റ്റന്റുമാരായ ശ്രീവിദ്യാ നായര്‍, സയ്യിദ് ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."