മുല്ലശ്ശേരി കനാല്‍ ശുചീകരണം: ഇ. ശ്രീധരനൊപ്പം കൈ കോര്‍ത്ത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും
കൊച്ചി: കൊച്ചിയുടെ നിത്യശാപമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് മെട്രോമാന്‍ ഇ. ശ്രീധരന്‍ ആവിഷ്‌കരിച്ചതും ഒരു കോടി രൂപ ചിലവ് വരുന്നതുമായ പദ്ധതിക്ക് ആദ്യ സംഭാവന 10 ലക്ഷം രൂപ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കൈമാറി.
നഗരത്തിലെ വെള്ളക്കെട്ടിനു പ്രധാന കാരണം നഗരമധ്യത്തിലൂടെ ഒഴുകുന്ന മുല്ലശ്ശേരി കനാലിന്റെ പല ഭാഗങ്ങളിലും മാലിന്യം അടിഞ്ഞുകൂടി രൂപപ്പെട്ടിരിക്കുന്ന തടസങ്ങളാണെന്ന് എസ്റ്റീം ഡെവലപ്പേഴ്‌സ് 2002ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.
നഗരസഭയ്ക്ക് സാമ്പത്തിക ബാധ്യതയില്ലാതെ ഇ. ശ്രീധരന്‍ പ്രസിഡന്റായ ഫൗണ്ടേഷന്‍ ഫോര്‍ റെസ്‌റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് (എഫ്.ആര്‍.എന്‍.വി) എന്ന സന്നദ്ധ സംഘടനയാണ് മറ്റ് സന്നദ്ധസംഘടനകളുടെ സമ്പത്തിക സഹായത്തോടെ മഴക്കാലത്തിനു മുന്‍പ് യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണം പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഡി.എം.ആര്‍.സിയുടെ നേതൃത്വത്തില്‍ മുല്ലശ്ശേരി കനാലിലെ സ്വഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മെയ് 31 മുമ്പ് പൂര്‍ത്തിയാകുമെന്ന് ഡി.എം.ആര്‍.സി ഓഫിസില്‍ കെ.ചിറ്റലപ്പിള്ളി ഫൗണ്ടേഷന്റെ സാമ്പത്തിക സഹായം ഏറ്റുവാങ്ങി ഇ. ശ്രീധരന്‍ പറഞ്ഞു.
ചടങ്ങില്‍ കെ.ചിറ്റലപ്പിള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് സ്‌ളീബ, വര്‍മ്മ ആന്റ് വര്‍മ്മ ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് സീനിയര്‍ പാര്‍ട്ട്ണര്‍ വി. സത്യനാരായണ്‍, എഫ്.ആര്‍.എന്‍.വി കണ്‍വീനര്‍ ഡോ.ദേവിക മേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."