ആനപ്പാറ പൊറ്റമ്മല്‍ തടയണ: പരിഗണന അടുത്ത വര്‍ഷമെന്നു മന്ത്രി
മങ്കട: ആനപ്പാറ പൊറ്റമ്മല്‍ കടവിന് സമീപം തടയണ അടുത്ത വര്‍ഷം പരിഗണിക്കുമെന്നു ജലവിഭവ മന്ത്രി മാത്യു ടി തോമസ് നിയമസഭയില്‍ മറുപടി നല്കി. നിയമസഭയില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ സബ് മിഷന് മറുപടിയായാണ് പദ്ധതിയെ മന്ത്രി അടുത്തവര്‍ഷം പരിഗണിക്കാമെന്നറിയിച്ചത്. മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി പഞ്ചായത്തില്‍ വിവിധോദ്ദേശ്യ പദ്ധതിക്കായി കടലുണ്ടിപുഴയില്‍ ആനപ്പാറ മുതല്‍ പൊറ്റമ്മല്‍ കടവില്‍ തടയണ സ്ഥാപിക്കുന്നതിന് 575 ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷം പ്രസ്തുത ശീര്‍ഷകത്തില്‍ അനുവദിച്ചിരുന്ന ഒന്‍പതു കോടി രൂപക്ക് ഭരണാനുമതി നല്കിയതിനാല് അടുത്ത വര്‍ഷം മാത്രമേ ഈ പ്രവൃത്തി പരിഗണിക്കാനാവൂ എന്നും പ്രസ്തുത പ്രൊപ്പോസലിന്മേല് ഭരണാനുമതി നല്കുന്ന കാര്യം സര്‍ക്കാര്‍ തലത്തില്‍ പരിഗണിച്ചു വരികയാണെന്നും എം.എല്‍.എയ്ക്കു സബ് മിഷനിലൂടെ മറുപടി ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."