ആര്.ടി.ഒയുടെ മൂക്കിന് താഴെ നിയമലംഘനം: കാല്‍നട യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു
വടകര: ട്രാഫിക് നിയമങ്ങളെ കുറിച്ച് വിവിധ തലങ്ങളില്‍ വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമ്പോള്‍ ഒരു ഭാഗത്ത് ട്രാഫിക്ക് നിയമ ലംഘനം. ടൗണില്‍ തിരക്കേറിയ മാര്‍ക്കറ്റ് റോഡിലാണ് സദാസമയവും ട്രാഫിക് നിയമ ലംഘനം നടക്കുന്നത്.
ആര്.ടി ഓഫിസിന് വിളിപ്പാടകലെയാണ് നിയമം പാലിക്കപ്പെടാതെ പോകുന്നത്. ഇവിട സീബ്രാ ലൈനില്‍ തന്നെയാണ് ലോറി നിര്‍ത്തി ചരക്കിറക്കുന്നത്. ഇത് സ്ഥിരം കാഴ്ചയാണ്. ഇതു മൂലം റോഡ് മുറിച്ചു കടക്കേണ്ട കാല്‍നട യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസം ചെറുതല്ല.
നിലക്കാതെ വാഹനം പോകുന്ന വണ്‍വെ റോഡാണിത്. ഏറെ തിരക്കുള്ള വൈകുന്നേരങ്ങളില്‍ പോലും സീബ്രാ ലൈനില്‍ തന്നെയാണ് ലോറികള്‍ നിര്‍ത്തി ചരക്കിറക്കുന്നത്. റേഡ്മുറിച്ചു കടക്കുന്നവര്‍ ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ പെടാതെ രക്ഷപ്പെടുന്നത്. ഗതാഗതസ്തംഭനം പതിവായ ഇവിടെ ട്രാഫിക് നിയന്ത്രിക്കുന്ന പൊലിസും ഹോംഗാര്‍ഡും ഇത്തരം പ്രവൃത്തികള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."