ഫൈസല്‍വധം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 22 ലേക്ക് മാറ്റി
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈമാസം 22 ലേക്ക് മാറ്റി. കേസിലെ മുഖ്യ സൂത്രധാരനും ആര്.എസ്.എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹകും തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയുമായ മഠത്തില്‍ നാരായണന്(47), ഫൈസലിന്റെ വയറിനു കുത്തിയ കേസില്‍ അറസ്റ്റിലായ ആര്.എസ്.എസ് പ്രവര്ത്തകന് തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍(23), ഗൂഢാലോചനക്ക് പിടിയിലായ വിശ്വ ഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയും ബി.ജെ.പി നേതാവുമായ വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി കോട്ടാശ്ശേരി ജയകുമാര്‍(48) എന്നിവരുടെ ജാമ്യപേക്ഷയാണ് മഞ്ചേരി ജില്ലാ കോടതി മാറ്റി വെച്ചത്. ഇന്നലെ പരിഗണിക്കാനിരുന്നതാണ്. എന്നാല്‍ കേസില്‍ കൂടുതല്‍ വാദം ആവശ്യമാണെന്ന വാദിഭാഗവക്കീലിന്റെ ആവശ്യത്തെ തുടര്‍ന്നാണ് പ്രതികളുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്ന തിയതി നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."