തീരപ്രദേശങ്ങളിലെ അക്രമം അവസാനിപ്പിക്കണം: ലീഗ് പ്രതിനിധി സംഘം എസ്.പിയെ കണ്ടു
മലപ്പുറം: താനൂരിലെ തീരപ്രദേശ പ്രദേശങ്ങളില്‍ പൊലീസും സി.പി.എമ്മും നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ. കുട്ടി അഹമ്മദ് കുട്ടി എന്നിവര്‍ ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയെ നേരില്‍ കണ്ടു. ജനങ്ങളെ ഭയപ്പെടുത്തിയും കുട്ടികളെ കസ്റ്റഡിയിലെടുത്തും സ്ത്രീകളെ ഭീഷണിപ്പെടുത്തിയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാഴ്ചയാണ് താനൂരില്‍ കാണുന്നത്. ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് പൊലീസിനെ സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റിയിരിക്കുന്ന അവസ്ഥയാണുള്ളത്. ഇതില്‍ നിന്നും പൊലിസ് പിന്‍മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പൊലിസിന്റെ ഭാഗത്ത് നിന്നും അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നിരപരാധികളുടെ വീടുകളില്‍ രാത്രികാലങ്ങളില്‍ കയറിയുള്ള പരിശോധന ഒഴിവാക്കുമെന്നും എസ്. പി ഉറപ്പ് നല്‍കി. എസ്.പി നേരിട്ട് സ്ഥലം സന്ദര്‍ശിക്കും. പൊലിസിന്റെ ഓരോ നടപയിടും നിരീക്ഷിക്കും. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപിടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."