രാഷ്ട്രീയലക്ഷ്യത്തിനായി നാടിനെ യുദ്ധക്കളമാക്കരുത്: എസ്.കെ.എസ്.എസ്.എഫ്
താനൂര്‍: ജില്ലയുടെ തീരപ്രദേശങ്ങളായ താനൂര്‍, ഉണ്യാല്‍, പടിഞ്ഞാറേക്കര എന്നിവിടങ്ങളില്‍ പൊലിസിന്റെ തേര്‍വാഴ്ചയ്ക്ക് വിട്ടുകൊടുക്കുന്ന വിധം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതില്‍ നിന്നു രാഷ്ട്രീയകക്ഷികള്‍ വിട്ടുനില്‍ക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വിധം വളര്‍ന്നുകൊണ്ടിരിക്കുകയാണ് തീരദേശത്തെ രാഷ്ട്രീയ സംഘടനകള്‍.
സമാധാനപാലനത്തിനു നേതൃത്വം നല്‍കേണ്ട പൊലിസ് പോലും ഭീകരതാണ്ഡവമാടുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇതിനു ശാശ്വത പരിഹാരം കാണാന്‍ എല്ലാവിഭാഗം ജനങ്ങളും അഭിപ്രായവ്യത്യാസം മറന്നു ഒന്നിക്കണം, നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും ഇടപെടണമെന്ന് താനൂരിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി ആവശ്യപ്പെട്ടു. ഭാരവാഹികളായ ഉമര്‍ ദാരിമി പുളിയക്കോട്, നൗഷാദ് ചെട്ടിപ്പടി, അനീസ് ഫൈസി മാവണ്ടിയൂര്‍, ശാക്കിര്‍ ഫൈസി കാളാട് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."