യു.ഡി.എഫിലെ കടല്‍ കിഴവന്മാരെ നിലക്ക് നിര്‍ത്തണം: എസ്.ടി.യു
വടക്കാഞ്ചേരി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ യു.ഡി.എഫിനെ സമ്പൂര്‍ണ പരാജയത്തിലേക്ക് നയിച്ച കടല്‍ കിഴവന്മാരായ നേതൃത്വത്തെ നിലക്ക് നിര്‍ത്താന്‍ മുന്നണി നേതൃത്വവും, മുഖ്യകക്ഷിയായ കോണ്‍ഗ്രസും തയ്യാറാകണമെന്ന് എസ്.ടി.യു ജില്ലാ പ്രസിഡന്റും, മുസ്ലീം ലീഗ് ചേലക്കര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ പി.എ അബ്ദുള്‍ സലാം ആവശ്യപ്പെട്ടു.
യു.ഡി.എഫിന് വേണ്ടി രാവും, പകലും പണിയെടുക്കുന്ന സാധാരണ പ്രവര്‍ത്തകരേ വഞ്ചിക്കുന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ കൈകൊള്ളുന്നത്. കുതികാല് വെട്ടും, കാല് വാരലും മൂലമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 ല്‍ 12 സീറ്റും യു.ഡി.എഫിന് നഷ്ടപ്പെടാന്‍ വഴിയൊരുക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷകാലം ജില്ലയില്‍ നിന്നുള്ള മന്ത്രിയായി പ്രവര്‍ത്തിച്ച വ്യക്തി യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന പരാതി വ്യാപകമാണ്. ബി.ജെ.പിക്ക് കരുത്ത് പകരുന്ന പ്രവര്‍ത്തനമാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഈ സാഹചര്യത്തില്‍ യു.ഡി.എഫ് സംവിധാനവുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ല. യു.ഡി.എഫിന് ജില്ലയില്‍ പുത്തന്‍ നേതൃത്വം ഉണ്ടാകണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തന വീഴ്ച വരുത്തിയവര്‍ക്കെതിരേ ശക്തമായ നടപടി കൈകൊള്ളണം.
അതിന് നടപടി ഉണ്ടായില്ലെങ്കില്‍ ഈ നേതൃത്വവുമായി ഇനി ഒരു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സന്നദ്ധമല്ലെന്നും മുള്ളൂര്‍ക്കര പഞ്ചായത്ത് മെമ്പര്‍ കൂടിയായ അബ്ദുള്‍ സലാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."