സ്‌പെഷലിസ്റ്റ് അധ്യാപക നിയമന അഴിമതി: സമരം 50 ദിവസം പിന്നിട്ടു
കോഴിക്കോട്: സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം ജില്ലയിലെ എല്‍.പി, യു.പി സ്‌കൂളില്‍ സ്‌പെഷലിസ്റ്റ് അധ്യാപകരെ നിയമിച്ചതില്‍ അഴിമതി ആരോപിച്ച് കോഴിക്കോട് എസ്.എസ്.എക്ക് മുന്‍പില്‍ നടത്തുന്ന സ്‌പെഷലിസ്റ്റ് അധ്യാപകരുടെ സമരം ശക്തമാക്കുന്നു.
അന്‍പത് ദിവസമായി നടത്തി വരുന്ന സമരമാണ് ശക്തമാക്കുന്നത്. സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മുതല്‍ ഡി.ഡി.ഇ ഓഫിസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19ന് രാവിലെ പത്തുമുതല്‍ എസ്.എസ്.എ പ്രൊജക്ട് ഓഫിസിന് മുന്നില്‍ ഉപരോധം സംഘടിപ്പിക്കും.
21ന് രാവിലെ പത്തുമുതല്‍ കടപ്പുറത്ത് ചിത്രരചന സംഘടിപ്പിക്കും. സ്വന്തക്കാരെ നിയമിക്കുന്നതിന് വേണ്ടി വന്‍ അഴിമതിയാണ് നിയമന കാര്യത്തില്‍ നടത്തിയതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
നിയമനം ലഭിച്ച പലര്‍ക്കും ആവശ്യമായ യോഗ്യതകളോ സര്‍ട്ടിഫിക്കറ്റുകളോ ഇല്ല. റിസര്‍വേഷന്‍ പോലും അട്ടിമറിച്ചിരിക്കയാണ്. മുസ്‌ലിം ഒഴിവിലേക്ക് അപേക്ഷകര്‍ ഇല്ലെന്ന് പറഞ്ഞ് പ്രമുഖ സി.പി.എം നേതാവിന്റെ ബന്ധുവിനെ നിയമിച്ചു. 26 പേരെ നിയമിച്ച ഡ്രോയിങ്ങ് വിഭാഗത്തില്‍ ഒരു മുന്നോക്കക്കാരന് മാത്രമാണ് നിയമനം ലഭിച്ചത്.
അര്‍ഹതയില്ലാത്തവര്‍ക്ക് അധ്യാപക തസ്തികയില്‍ നിയമനം നല്‍കി എസ്.എസ്.എ ഫണ്ട് എഴുതിയെടുത്ത് വന്‍തോതില്‍ അഴിമതി നടത്തുകയാണ് ചിലരുടെ ലക്ഷ്യമെന്ന് സമര സമിതി ആരോപിച്ചു.
നിയമനത്തിലെ ക്രമക്കേട് വിജിലന്‍സും ശരിവച്ചിരിക്കുകയാണെന്ന് സമരക്കാര്‍ പറഞ്ഞു. റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന ആവശ്യം വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും സമരസമിതി ചൂണ്ടിക്കാട്ടി.
സമിതിയുടെ ആവശ്യം അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല നിരാഹാര സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മുപ്പതോളം അധ്യാപകരാണ് സമരത്തിലുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി നേതാക്കളായ കെ.കെ പ്രസന്ന, എസ്.എസ് ചന്ദ്രബോസ്, സ്വപ്ന പി.വി ബിന്ദുറാണി, എം.എം ശ്രീഗേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."