HOME
DETAILS
MAL
മെഡിക്കല്‍ കോളജ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം: രോഗികള്‍ വലഞ്ഞു
backup
March 15 2017 | 23:03 PM
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും ഹൗസ് സര്ജന്മാരും നടത്തിയ സമരം രോഗികളെ വലച്ചു. ആശുപത്രിയിലെ 678 പി.ജിക്കാരും 250 ഹൗസ് സര്ജന്മാരും മൂന്നുദിവസമായി നടത്തിവരുന്ന സമരത്തില്‍നിന്നു അത്യാഹിതവിഭാഗം, ഐ.സി.യു, ലേബര്‍ റൂം എന്നിവയെ ഒഴിവാക്കിയിരുന്നു. ഒ.പിയിലും വാര്‍ഡുകളിലും രോഗികള്‍ സമരത്തെ തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടു. വിവിധ ഒ.പികളിലായി ദിനേന മൂവായിരത്തോളം രോഗികളാണ് എത്തുന്നത്. പണിമുടക്കിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആശുപത്രി പരിസരത്ത് പ്രകടനം നടത്തി.
ഡോക്ടര്‍മാരായ വിഷ്ണു, ദീപക്, ആനന്ദ് കൃഷ്ണന്, മുബീഷ്, അലക്സ് നേതൃത്വം നല്കി. പി.ജി വിദ്യാര്‍ഥികള്‍ക്ക് ഗ്രാമീണസേവനത്തിന് മൂന്നുവര്‍ഷത്തെ നിര്‍ബന്ധിത ബോണ്ട് അടിച്ചേല്പ്പിച്ചതിനെതിരേയാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."