കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സുമ സുരേഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു.
ഉള്ള്യേരി പെട്രോള്‍പമ്പിന് സമീപമുള്ള വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ബോംബെറിഞ്ഞത്.
ഭര്‍ത്താവിനോടും മകനോടുമൊപ്പം വീടിന്റ വരാന്തയിലിരുന്നു സംസാരിക്കുമ്പോഴാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
വീടിന്റെ ടൈലുകള്‍ക്കും പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനും ബോംബേറില്‍ കേടുപാട് സംഭവിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫിന്റെ നേതൃത്വത്തില്‍ പൊലിസെത്തി പരിശോധന നടത്തി.
വടകരയില്‍നിന്ന് എസ്.ഐ എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.
മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘമാണ് ബോംബെറിഞ്ഞതെന്നും, ഇവരെ പരിസരവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.
സി.പി.എം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."