മംഗളൂരുവിലേക്ക് മെമു സര്‍വിസ് തുടങ്ങണം: എം.കെ രാഘവന് എം.പി
കോഴിക്കോട്: മംഗളൂരു-ഷൊര്‍ണൂര്‍ ഇരട്ടപാതയില്‍ വൈദ്യൂതീകരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ മംഗളൂരു- കോയമ്പത്തൂര്‍, കൊച്ചി- മംഗളൂരു റൂട്ടില്‍ മെമു സര്‍വിസുകള്‍ ആരംഭിക്കണമെന്ന് എം.കെ രാഘവന് എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. റെയില്‍വേ ബജറ്റിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ കോയമ്പത്തൂരില്‍നിന്ന് പാലക്കാട് വരെ സര്‍വിസ് നടത്തുന്ന മെമു മംഗളൂരു വരെ നീട്ടിയാല്‍ മൂന്നു സംസ്ഥാനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. അങ്കമാലി വരെ സര്‍വിസ് നടത്തുന്ന മെമു മംഗളുരൂ വരെ നീട്ടിയാല്‍ വിദ്യാര്‍ഥികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും രോഗികള്‍ക്കും പ്രയോജനകരമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഫറോക്ക്, കടലുണ്ടി സ്റ്റേഷനുകളില്‍ വെസ്റ്റ് കോസ്റ്റ്, നേത്രാവതി, ഇന്റസിറ്റി, മംഗളൂരു- ചെന്നെ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും റയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു. ബൈന്തൂര്‍-കാസര്‍ഗോഡ് ലോക്കല്‍ ട്രെയിന്‍ ഡെമു ആക്കി മാറ്റി ഗുരുവായൂരിലേക്ക് നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."