പുതിയപാലത്ത് പാലം നിര്‍മിക്കാന്‍ 60 കോടി
കോഴിക്കോട്: പുതിയപാലത്ത് പാലം നിര്‍മിക്കാന്‍ കിഫ്ബി ഫണ്ടില്‍ നിന്ന് അറുപതു കോടി രൂപ അനുവദിച്ചതായി ഡോ. എം.കെ മുനീര്‍ എം.എല്‍.എ അറിയിച്ചു. ഇതിനു പുറമെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 9.25 കോടി രൂപയും അനുവദിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ബാങ്ക് റോഡ്-ബീച്ച് റോഡ് നവീകരണത്തിന് ഒരു കോടി രൂപയും മീഞ്ചന്ത മിനി ബൈപാസ് മുതല്‍ കല്ലുത്താന്‍കടവ് വരെ റോഡ് നവീകരണത്തിന് 2.75 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു എസ്.കെ പൊറ്റക്കാട് സ്മാരക കെട്ടിടത്തില്‍ ഓപണ്‍ സ്റ്റേജ് നിര്‍മിക്കാന്‍ എട്ടു ലക്ഷം, ദേവഗിരി സേവിയോ ഹൈസ്കൂളില്‍ എല്‍.സി.ഡി പ്രൊജക്ടര്‍ സ്ഥാപിക്കാന്‍ ഒന്നര ലക്ഷം, കിണാശ്ശേരി-മണക്കടവ് തട്ടാറക്കല്‍-കുന്നത്തുതാഴം റോഡില്‍ ഡ്രൈനേജ് കം ഫുട്പാത്ത് നിര്‍മിക്കാന്‍ ആറു ലക്ഷം, തങ്ങള്‍സ് റോഡില്‍ ഡ്രൈനേജ് നവീകരിക്കാന്‍ ആറു ലക്ഷം, കല്ലായി മര്‍സൂഖ് കോളജ് ഫുട്പാത്ത് നിര്‍മാണത്തിന് അഞ്ചു ലക്ഷം, കല്ലായി ഈസ്റ്റ് ഗവ. എല്‍.പി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന് ഒന്നര ലക്ഷം, കുണ്ടുങ്ങല്‍-വട്ടക്കുണ്ടില്‍ ഫുട്ഫാത്ത് നിര്‍മിക്കാന്‍ അഞ്ചു ലക്ഷം, പന്നിയങ്കര-പാര്‍വതിപുരം റോഡ് മുതല്‍ തരിപ്പാടം പറമ്പ് വരെ കോണ്‍ക്രീറ്റ് ചെയ്യാന്‍ എട്ടു ലക്ഷം, വെസ്റ്റ് കല്ലായി ഗണപത് എല്‍.പി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന് ഒന്നര ലക്ഷം, കാലിക്കറ്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കംപ്യൂട്ടര്‍ സ്ഥാപിക്കാന്‍ 3.75 ലക്ഷം, കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രണ്ടു സ്മാര്‍ട്ട് ക്ലാസ്റൂമിന് മൂന്നു ലക്ഷം, ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പാചകപ്പുര നിര്‍മിക്കാന്‍ അഞ്ചുലക്ഷം, സൗത്ത് ബീച്ച് തലനാര്‍തൊടുകയില്‍ ഫുട്പാത്തിന് അഞ്ചു ലക്ഷം, കണ്ണഞ്ചേരി ഡോ. ഉഷാദേവി റോഡില്‍ ഡ്രൈനേജിന് ഏഴു ലക്ഷം, മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് മൂന്നു ലക്ഷം, കല്ലായി എം.എസ് ബാബുരാജ് റോഡിലെ എടക്കാട് പറമ്പ് പാത കോണ്‍ക്രീറ്റിന് മൂന്നു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."